ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത 18 കുടുംബങ്ങള്‍ക്കുകൂടി ഭൂമി
text_fieldsതിരുവനന്തപുരം: ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത 18 കുടുംബങ്ങള്‍ക്ക് കൂടി ഭൂമി നല്കി സർക്കാർ ഉത്തരവായി. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂര്‍ വില്ലേജില്‍ സ്വകാര്യ ഭൂമി വിലയ്ക്കെടുത്താണ് നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു.
തെന്നൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 3851/3-1, 3852/5-1, 2926/1-2, 3851/3-2, 2926/1-1 ഉള്‍പ്പെട്ട നാല് ഏക്കര്‍ സ്വകാര്യ ഭൂമി സെൻറ് ഒന്നിന് 39,000 രൂപ നിരക്കില്‍ വാങ്ങിയാണ് 18 കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന് ആകെ 1,56,00,000 രൂപ ചെലവാകും. ഇതു സംബന്ധിച്ച് തിരുവനന്തപുരം ജില്ല കലക്ടര്‍ നല്കിയ ശിപാർശയാണ് അംഗീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.