Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1,100ഒാളം കോളജ്​...

1,100ഒാളം കോളജ്​ അധ്യാപകരെ നിയമിക്കും - മന്ത്രി ജലീൽ

text_fields
bookmark_border
1,100ഒാളം കോളജ്​ അധ്യാപകരെ നിയമിക്കും - മന്ത്രി ജലീൽ
cancel

കോഴിക്കോട്​: സംസ്​ഥാനത്തെ കോളജുകളിൽ 1,100ഒാളം അധ്യാപകരുടെയും 200 അനധ്യാപക ജീവനക്കാരുടെയും നിയമനം നടത്തുമെന് ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി ​െക.ടി. ജലീൽ. 600ഒാളം അധ്യാപകരുടെയും 100 അനധ്യാപകരുടെയും തസ്​തികകൾ സൃഷ്​ടിക്കാൻ അടുത ്ത ബജറ്റിൽ പണം നീക്കിവെക്കും. അടുത്ത വർഷം ബാക്കി തസ്​തികകൾ സൃഷ്​ടിക്കുമെന്നും തേഞ്ഞിപ്പലത്ത്​ കാലിക്കറ്റ്​ സ ർവകലാശാല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗത്തിനിടെ മന്ത്രി അറിയിച്ചു.

കാലിക്കറ്റ്​ സർവകലാശ ാലക്ക്​ 150 കോടി രൂപയുടെ പദ്ധതികളുടെ നിർവഹണത്തിന്​ അംഗീകാരം നൽകും. സംസ്​ഥാനത്തെ എല്ലാ സർവകലാശാലകളിലും ഗവേഷണ മേഖലയിൽ സംവരണം ഏർപ്പെടുത്തും. സംവരണ വിഭാഗം വിദ്യാർഥികളില്ലെങ്കിൽ പൊതുവിഭാഗത്തിൽനിന്ന്​ ഗവേഷക വിദ്യാർഥികളെ തെരഞ്ഞെടുക്കും-ജലീൽ പറഞ്ഞു.

കിഫ്​ബി ഫണ്ടിൽനിന്ന്​ 165 കോടിയുടെ സഹായമാണ്​ സർക്കാറിനോട്​ ആവശ്യപ്പെട്ടത്​. സെൻട്രൽ സയൻസ്​ ഇൻസ്​ട്രുമെ​േൻറഷൻ സംവിധാനത്തിന്​ 99 കോടി, ഗവേഷണ കേ​ന്ദ്രങ്ങൾക്ക്​ അഞ്ച്​ കോടി, ​െഎ.ടി സൊലൂഷൻ സ​​െൻററിനും​ സുവർണ ജൂബിലി ഹോസ്​റ്റലിനും 10 കോടി വീതം, റിങ്​ റോഡിനും ചുറ്റുമതിൽ കെട്ടാനും 20 കോടി എന്നിങ്ങനെയാണ്​ സർവകലാശാല 165 കോടി ആവശ്യപ്പെട്ടത്​.

മന്ത്രിയുടെ മറ്റു​ പ്രഖ്യാപനങ്ങൾ:
-ഗവേഷണ ഫണ്ടുകൾ ലഭിക്കുന്നതിലെ നൂലാമാലകൾ അവസാനിപ്പിക്കും. ഫണ്ടിങ്​​ ഏജൻസിയുടെ നിബന്ധനകൾ മാത്രം പരി​േശാധിച്ചാൽ മതിയെന്ന്​ സർവകലാശാലകൾക്ക്​ നിർദേശം നൽകി.​
-സ്വാശ്രയ കോളജുകളെയും സർവകലാശാല സ്​റ്റാറ്റ്യൂട്ടിൽ ഉൾപ്പെടുത്തും.
-ഉന്നത വിദ്യാഭ്യാസ കൗൺസിലി​​​െൻറ ഫണ്ട്​ എയ്​ഡഡ്​ കോളജുകൾക്ക്​ ലഭിക്കുന്നതിലെ തടസ്സം ഒഴിവാക്കും. എയ്​ഡഡ്​ കോളജുകളെ ഗവ. എയ്​ഡഡ്​ കോളജ്​ എന്നാക്കി മാറ്റും. ഇത്തരം കോളജുകൾക്ക്​ സഹായം നൽകാനാവി​െല്ലന്ന കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തി​​​​െൻറ നിബന്ധന ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
-പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കും.
-പുതുതായി തുടങ്ങുന്ന സംസ്​ഥാന ഒാപൺ സർവകലാശാലയുടെ ആസ്​ഥാനം കാലിക്കറ്റി​​​െൻറ പരിധിയാകും. നിലവിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഒാപൺ സർവകലാശാല പ്രാദേശിക കേന്ദ്രങ്ങളാക്കി മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newsGovernment
News Summary - Government grand 150 crore for Calicut University - Kerala news
Next Story