You are here

സംസ്​ഥാന ജീവനക്കാരുടെ ശമ്പളം; രണ്ട്​ ഘട്ടമായി ട്രഷറി അക്കൗണ്ടിലേക്ക്

  • 34 വ​കു​പ്പു​ക​ളി​ൽ ജൂ​ൺ മു​ത​ൽ; അ​വ​ശേ​ഷി​ക്കു​ന്നവർക്ക്​്​ ജൂ​ലൈ മു​ത​ൽ

23:54 PM
20/06/2019
Salary Challenge-kerala news
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പൂ​ർ​ണ​മാ​യി ട്ര​ഷ​റി വ​ഴി ന​ൽ​കാ​ൻ തീ​രു​മാ​നം. 34 വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ജൂ​ൺ ശ​മ്പ​ളം മു​ത​ലും അ​വ​ശേ​ഷി​ക്കു​ന്ന വ​കു​പ്പു​ക​ൾ​ക്ക്​ ജൂ​ലൈ ശ​മ്പ​ളം മു​ത​ലും ട്ര​ഷ​റി വ​ഴി ന​ൽ​കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ജീ​വ​ന​ക്കാ​ർ ട്ര​ഷ​റി​യി​ൽ ഇ-​ടി.​എ​സ്.​ബി (എം​​പ്ലോ​യീ-​ട്ര​ഷ​റി സേ​വി​ങ്​​സ്​ ബാ​ങ്ക്) അ​ക്കൗ​ണ്ട്​ തു​റ​ക്ക​ണം. നി​ല​വി​ൽ ടി.​എ​സ്.​ബി അ​ക്കൗ​ണ്ടു​ള്ള​വ​രും ഇ-​ടി.​എ​സ്.​ബി അ​ക്കൗ​ണ്ട്​ തു​ട​ങ്ങ​ണ​മെ​ന്ന്​ ധ​ന​വ​കു​പ്പി​​െൻറ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പൊ​തു​ഭ​ര​ണം, ധ​നം, ട്ര​ഷ​റി വ​കു​പ്പു​ക​ളി​ൽ നേ​ര​ത്തെ ന​ട​പ്പാ​ക്കി​യ സം​വി​ധാ​ന​ത്തി​​െൻറ അ​ടു​ത്ത​ഘ​ട്ട​മാ​ണി​ത്. ര​ണ്ട്​ ഘ​ട്ട​മാ​യാ​യി​രി​ക്കും ബാ​ക്കി ന​ട​പ്പാ​ക്കു​ക. ഇ​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക്​ ട്ര​ഷ​റി ഡ​യ​റ​ക്​​ട​ർ​ക്കും വ​കു​പ്പ്​ മേ​ധാ​വി​ക​ൾ​ക്കും ധ​ന​വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​ഷ​റി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ക​ഴി​യു​ന്ന​ത്ര പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​നാ​ണ്​ ഇൗ ​നീ​ക്കം. നി​ല​വി​ൽ 2500 കോ​ടി​യോ​ളം രൂ​പ പ​ണ​മാ​യോ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കോ പോ​വു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ കു​റെ​യെ​ങ്കി​ലും ട്ര​ഷ​റി​യി​ൽ നി​ല​നി​ർ​ത്തി​യാ​ൽ ട്ര​ഷ​റി ഞെ​രു​ക്കം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നേ​ര​ത്തെ ത​ന്നെ ട്ര​ഷ​റി വ​ഴി ശ​മ്പ​ള​ത്തി​ന്​ നീ​ക്കം ന​ട​ന്നു​വെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. ​

നി​ല​വി​ലെ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൂ​ട്ട​ത്തോ​ടെ ട്ര​ഷ​റി അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്​​ടി​ക്കും. അ​ക്കൗ​ണ്ടി​​െൻറ കെ.​വൈ.​സി ആ​യി സ്​​പാ​ർ​ക്ക്​ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കും. ഇ-​ടി.​എ​സ്.​ബി അ​ക്കൗ​ണ്ട്​ ന​മ്പ​ർ സ്​​പാ​ർ​ക്കി​ൽ ജ​ന​റേ​റ്റ്​ ചെ​യ്യും. പ്ര​സ​ൻ​റ്​ സാ​ല​റി മെ​നു​വി​ൽ ഇ​ത്​ ല​ഭ്യ​മാ​കും. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ആ​ദ്യം ഇ-​ടി.​എ​സ്.​ബി അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്​ കൈ​മാ​റു​ക. അ​വി​െ​ട നി​ന്നും ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​​ക്കോ ട്ര​ഷ​റി​യു​െ​ട ടി.​എ​സ്.​പി അ​ക്കൗ​ണ്ടി​ലേ​ക്കോ തു​ക മാ​റ്റാ​നാ​കും. പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ഇ​ങ്ങ​നെ ചെ​യ്യാം. 

ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ അ​ട​ക്കം ഒാ​ൺ​ലൈ​ൻ മാ​ഗ​ത്തി​ലൂ​ടെ​യോ ഡി.​ഡി.​ഒ​മാ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യോ തു​ക മാ​റ്റാ​നാ​കും. ടി.​എ​സ്.​ബി ചെ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഇ-​ടി.​എ​സ്.​ബി അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ തു​ക പി​ൻ​വ​ലി​ക്കാ​നും ക​ഴി​യും. ച​ട്ട​പ്ര​കാ​രം അ​പേ​ക്ഷ​ക​ൻ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ അ​ക്കൗ​ണ്ടു​ക​ളി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​.

ജൂണിൽ ട്രഷറി വഴി ശമ്പളം മാറ്റുന്ന വകുപ്പുകൾ
ജു​ഡീ​ഷ്യ​റി, അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം, പി​ന്നാ​ക്ക സ​മു​ദാ​യ വി​ക​സ​നം, പൊ​തു​വി​ത​ര​ണം, സ​ഹ​ക​ര​ണം, ക​യ​ർ, ക്ഷീ​രം, ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ, ഇ​ക്ക​ണോ​മി​ക്​​സ്​ ആ​ൻ​ഡ്​​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, സാേ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സം, കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സം, ലോ ​കോ​ള​ജു​ക​ൾ, അ​ഗ്​​നി​ശ​മ​ന സേ​ന, ​െമ​ഡി​ക്ക​ൽ വി​ദ്യ​ഭ്യാ​സം, റ​വ​ന്യൂ-​ലാ​ൻ​ഡ്​​ ബോ​ർ​ഡ്, ഗ്രാ​മ​വി​ക​സ​നം, പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗം, സെ​ക്ര​േ​ട്ട​റി​യ​റ്റ്, സാ​മൂ​ഹി​ക​നീ​തി, കാ​യി​ക​വും യു​വ​ജ​ന കാ​ര്യ​വും, സം​സ്​​ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ്, ജ​ല​ഗ​താ​ഗ​തം, സ്​​റ്റേ​ഷ​ന​റി, സ​ർ​വേ ആ​ൻ​ഡ്​​ ലാ​ൻ​ഡ്​​ റെ​ക്കോ​ഡ്, ടൂ​റി​സം, ടൗ​ൺ പ്ലാ​നി​ങ്, യൂ​നി​വേ​ഴ്​​സി​റ്റി അ​പ്പ​ലേ​റ്റ്​ ​ൈട്ര​ബ്യൂ​ണ​ൽ, വി​ജി​ല​ൻ​സ്, വി​ജി​ല​ൻ​സ്​ ​ൈട്ര​ബ്യൂ​ണ​ൽ, വ​നി​ത-​ശി​ശു വി​ക​സ​നം.


 
Loading...
COMMENTS