Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
secretariat
cancel
Homechevron_rightNewschevron_rightKeralachevron_rightഡയസ്​നോൺ ഭീഷണി തള്ളി...

ഡയസ്​നോൺ ഭീഷണി തള്ളി സർക്കാർ ജീവനക്കാർ; സെക്രട്ടേറിയറ്റിൽ എത്തിയത്​ 212 പേർ

text_fields
bookmark_border
Listen to this Article

തിരുവനന്തപുരം: പണിമുടക്കിൽ പ​ങ്കെടുക്കരുതെന്ന ഹൈകോടതി നിർദേശവും ഡയസ്​നോൺ ഭീഷണിയും തള്ളി സംസ്ഥാന സർക്കാർ ജീവനക്കാർ. സെക്രട്ടേറിയറ്റിലും ജില്ല ഭരണകേന്ദ്രങ്ങളിലും ബഹുഭൂരിപക്ഷം ജീവനക്കാരും ചൊവ്വാഴ്ചയും ജോലിക്ക്​ ഹാജരായില്ല.

പലയിടങ്ങളിലും ജോലിക്കെത്തിയവരെ സർവിസ്​ സംഘടനാ പ്രവർത്തകർ തിരിച്ചയച്ചു. ഡയസ്​നോൺ ഉത്തരവ്​ പ്രകാരം ജീവനക്കാർക്ക്​ യാത്രാസൗകര്യം ഒരുക്കാൻ ശ്രമിച്ച കെ.എസ്​.ആർ.ടി.സി ബസുകൾ സമരാനുകൂലികൾ തടഞ്ഞു.

ജീവനക്കാരെ ആക്രമിച്ചതായും പരാതിയുണ്ട്​. 4828 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത്​ 212 പേർ മാത്രം. 4.15 ശതമാനം. തിങ്കളാഴ്ച 32 പേരാണ്​ ജോലിക്കെത്തിയത്. പൊതുഭരണ വകുപ്പ്​ -188, ധന വകുപ്പ്​ -23, നിയമ വകുപ്പ്​-1 എന്നിങ്ങനെയാണു ഹാജർ. കലക്ടറേറ്റുകളിലും ഹാജർനില വളരെ കുറവായിരുന്നു.

പണിമുടക്കിൽ പ​ങ്കെടുക്കുന്നവർക്കെതിരെ കാര്യമായ നടപടിയുണ്ടാകില്ലെന്ന സർവിസ്​ സംഘടനകളുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ്​ ബഹുഭൂരിപക്ഷവും ഹാജരാകാതിരുന്നത്​. അടിയന്തര സാഹചര്യത്തിൽ മാത്രമേ അവധി അനുവദിക്കൂ എന്നും എല്ലാവരും ഹാജരാകണമെന്നും ഡയസ്​നോൺ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. താൽക്കാലിക ജീവനക്കാർ ജോലിക്ക്​ എത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ, ജീവനക്കാർ അതെല്ലാം അവഗണിച്ചെന്ന്​ ഹാജർ നില വ്യക്തമാക്കുന്നു​.

ഡയസ്​നോൺ കാര്യമാക്കേണ്ടെന്നും ജോലിക്കെത്താത്തവർ അവധിക്ക്​ അപേക്ഷിച്ചാൽ മതിയെന്നുമാണ്​ സർവിസ്​ സംഘടനകൾ ജീവനക്കാർക്ക്​ നൽകിയ നിർദേശം. അവധി അപേക്ഷിച്ചാൽ നടപടിയെടുക്കാൻ പ്രയാസമാണ്​. സർക്കാർ പിന്തുണയുള്ള സമരമായതിനാൽ അവധി അപേക്ഷകളിൽ കാര്യമായ പരിശോധനയും ഉണ്ടാകില്ല. വാഹനസൗകര്യമില്ലാത്ത കാരണമടക്കം ജീവനക്കാർക്ക് ചൂണ്ടിക്കാട്ടാനാകും.

കോടതിക്ക്​ ബ്രിട്ടീഷ്​ പ്രേതം -എം.വി. ജയരാജൻ

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ​ ജീ​വ​ന​ക്കാ​ർ​ക്ക്​ പ​ണി​മു​ട​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന ഹൈ​കോ​ട​തി പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. ജീ​വ​ന​ക്കാ​ർ​ക്ക്​ പ​ണി​മു​ട​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന കോ​ട​തി പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യ​മാ​ണ്. കോ​ട​തി​ക്ക്​ ബ്രി​ട്ടീ​ഷ്​ പ്രേ​തം ബാ​ധി​ച്ചി​രി​ക്കു​ന്നു. സ​മ​രം ചെ​യ്യാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന്​ പ​റ​യാ​ൻ ഇ​തെ​ന്താ വെ​ള്ള​രി​ക്കാ പ​ട്ട​ണ​മോ. ജ​ഡ്​​ജി​മാ​ർ അ​ട​ക്കം ജോ​ലി​ചെ​യ്യു​ന്ന​ത്​ സ​മ​ര​ങ്ങ​ളി​ലൂ​ടെ നേ​ടി​യ സ്വാ​ത​ന്ത്ര്യ​ത്തി​ലൂ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കോടതിവിധി പ്രത്യാഘാതമുണ്ടാക്കും -കോടിയേരി

ത​ല​ശ്ശേ​രി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്‌ പ​ണി​മു​ട​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ച ഹൈ​കോ​ട​തി വി​ധി ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​തം സൃ​ഷ്‌​ടി​ക്കു​ന്ന​താ​ണെ​ന്ന്‌ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ. പ​ണി​മു​ട​ക്ക് സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് സ​മ​ര​മ​ല്ല, തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​മാ​ണ്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി സ​മ​രം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​ണ് കോ​ട​തി. ജീ​വ​ന​ക്കാ​ര​ന് പ​ണി​മു​ട​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ധാ​രാ​ളം പ​ണി​മു​ട​ക്കും സ​മ​ര​വും ന​ട​ത്തി​യാ​ണ്‌ നാ​ട്‌ മാ​റി​യ​ത്‌. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ പ​ണി​മു​ട​ക്കി​യ​ത്‌ ഏ​തെ​ങ്കി​ലും കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നി​ല്ല. എ​ല്ലാ​കാ​ല​ത്തും ജ​ന​ങ്ങ​ൾ പോ​രാ​ടി​യാ​ണ്‌ നാ​ട്ടി​ൽ മാ​റ്റം കൊ​ണ്ടു​വ​ന്ന​ത്‌. ജ​ഡ്‌​ജി​മാ​ർ​ക്ക്‌ പ​റ​യാ​നു​ള്ള കാ​ര്യം ജ​ഡ്‌​ജി​മാ​ർ തു​റ​ന്നു പ​റ​യു​ന്നു​ണ്ട​ല്ലോ. സു​പ്രീം​കോ​ട​തി​യി​ലെ നാ​ല്‌ ജ​ഡ്‌​ജി​മാ​ര​ല്ലേ കോ​ട​തി​യി​ൽ​നി​ന്ന്‌ ഇ​റ​ങ്ങി​വ​ന്ന്‌ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്‌. ഏ​തെ​ങ്കി​ലും നി​യ​മ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​മാ​ണോ. വ​ള​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മ​ല്ലേ ന​ട​ത്തി​യ​ത്‌. അ​വ​രി​ലൊ​രു ജ​ഡ്‌​ജി സു​പ്രീം​കോ​ട​തി ചീ​ഫ്‌ ജ​സ്‌​റ്റി​സാ​യി. ജ​ഡ്‌​ജി​മാ​ർ പ്ര​തി​ക​രി​ക്കു​ന്ന രാ​ജ്യ​ത്ത്‌ മ​റ്റാ​രും പ്ര​തി​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണോ -കോ​ടി​യേ​രി ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national strikediesnon
News Summary - Government employees reject Dias non-threat; 212 people came to the secretariat
Next Story