പ്രചാരണത്തിൽ സർക്കാർ ജീവനക്കാർ: ചട്ടലംഘനത്തിനെതിരെ നടപടിയില്ല
text_fieldsതിരുവനന്തപുരം: പൊലീസുകാർ ഉൾപ്പെടെ സർക്കാർ ജീവനക്കാർ പരസ്യമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടരുതെന്ന നിയമം കാറ്റിൽ പറത്തിയതായി വ്യാപക ആക്ഷേപം. സർക്കാർ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ഉൾപ്പെടെ ലഭിച്ചെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. സാമൂഹിക മാധ്യമത്തിൽ സർക്കാർ അനുകൂല പോസ്റ്റിട്ട ഒരു എ.എസ്.െഎക്കെതിരെ കേസെടുത്തു എന്നതൊഴിച്ചാൽ മറ്റാർക്കുമെതിരെ മറ്റ് നടപടിയുമുണ്ടായില്ലെന്നതാണ് വസ്തുത.
േഫസ്ബുക്ക് ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫിെൻറയും ചിത്രങ്ങൾ പ്രൊഫൈലിൽ ഉൾപ്പെടെ ഇടുകയും പ്രതിപക്ഷ പ്രസ്ഥാനങ്ങളെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ ഇടുകയും ചെയ്ത നിരവധി പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരുമുണ്ട്. പരസ്യ രാഷ്ട്രീയം പാടില്ലെന്ന നിർദേശങ്ങൾ കാറ്റിൽ പറത്തി ഉദ്യോഗസഥ സംഘടനകളുടെയും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും രാഷ്ട്രീയ പ്രചാരണം നടന്നു. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) സിറ്റി കമ്മിറ്റിയുടെ ഒൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചും വിഡിയോകൾ പോസ്റ്റ് ചെയ്തത് ഉദാഹരണമാണ്. ഇത് ചട്ടവിരുദ്ധ നടപടിയാണെന്ന് ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല.
എൽ.ഡി.എഫ് സർക്കാറിെൻറ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൽ പൊലീസ് സേനയെ രാഷ്ട്രീയവത്കരിച്ചെന്ന ആക്ഷേപത്തിന് കൂടുതൽ ശക്തിപകരുന്ന നടപടികളാണ് പൊലീസ് ഉദ്യോഗസ്ഥരിൽ പലരുടേയും ഭാഗത്ത് നിന്ന് തെരഞ്ഞെടുപ്പ് കാലത്തുണ്ടായതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

