Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാർക്ക്...

സർക്കാർ ജീവനക്കാർക്ക് യൂട്യൂബ് ചാനൽ തുടങ്ങാനാവില്ല

text_fields
bookmark_border
സർക്കാർ ജീവനക്കാർക്ക് യൂട്യൂബ് ചാനൽ തുടങ്ങാനാവില്ല
cancel

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കാനും നടത്താനും പാടില്ലെന്ന് നിർദേശം. ആളുകൾ ചാനൽ സബ്​സ്​ക്രൈബ് ചെയ്യുമ്പോള്‍ ജീവനക്കാരന്​ വരുമാനമുണ്ടാകും. ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാകുമെന്നതിനാൽ യൂട്യൂബ്​ ചാനൽ നടത്താനാകില്ലെന്നാണ്​ വിശദീകരണം.

യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള അനുമതി തേടി അഗ്നിശമനസേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്​. നിലവിൽ പല സർക്കാർ ജീവനക്കാരും യൂട്യൂബ്​ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്​. അതിലേറെയും കുടുംബാംഗങ്ങളുടെ പേരിലാണ്​.

സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ധനകാര്യവകുപ്പ്​ ഉൾപ്പെടെ ഉത്തരവ്​ ഇറക്കിയിട്ടുണ്ട്​. പൊലീസ്​ സേനാംഗങ്ങൾ യൂനിഫോമിൽ സമൂഹമാധ്യമങ്ങളിൽ റീലുകളിലും മറ്റും പ്രത്യക്ഷപ്പെടുകയോ ഫോട്ടോകൾ ഷെയർ ചെയ്യുകയോ പാടില്ലെന്ന്​ പൊലീസ്​ ആസ്ഥാനത്തുനിന്ന്​ പലപ്പോഴും സർക്കുലറായി നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTube channel
News Summary - Government employees cannot start a YouTube channel
Next Story