Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തിരികെ നൽകണം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
Listen to this Article
മലപ്പുറം: ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനുദിനം കവർന്നെടുക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും ആനുകൂല്യങ്ങൾ തിരികെ നൽകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ (എസ്.ജി.ഒ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങി ജീവനക്കാർക്ക് സാധാരണയായി ലഭിക്കേണ്ട കാര്യങ്ങളിൽപോലും രാഷ്ട്രീയം കലർത്തുന്നത് അഭികാമ്യമല്ല. എല്ലാ മേഖലയിലും ജനജീവിതം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദുസ്സഹമാക്കിയിരിക്കുകയാണെന്നും സർക്കാർ ജീവനക്കാരും അതിന്‍റെ ഇരകളാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

