Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പള കുടിശ്ശിക...

ശമ്പള കുടിശ്ശിക വിതരണത്തിന് പിന്നാലെ സർക്കാർ ജീവനക്കാരുടെ ലീവ്​ സറണ്ടറും അനിശ്ചിതകാലത്തേക്ക് നീട്ടി

text_fields
bookmark_border
ശമ്പള കുടിശ്ശിക വിതരണത്തിന് പിന്നാലെ സർക്കാർ ജീവനക്കാരുടെ ലീവ്​ സറണ്ടറും അനിശ്ചിതകാലത്തേക്ക് നീട്ടി
cancel

തിരുവനന്തപുരം: ശമ്പള കുടിശ്ശിക വിതരണം അനിശ്ചിതമായി നീട്ടിയതിനു​ പിന്നാലെ, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 23-24ലെ ലീവ്​ സറണ്ടർ അനുവദിക്കുന്നതും നീട്ടി. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന്​ തലേ ദിവസമാണ്​ ധനവകുപ്പ്​ ഉത്തരവിറക്കിയത്​. സാമ്പത്തിക പ്രയാസത്തിന്‍റെ സാഹചര്യത്തിലാണ്​ ലീവ്​ സറണ്ടർ നീട്ടിയതെന്ന്​ ഉത്തരവിൽ പറയുന്നു.

ജൂൺ 30 വരെ നീട്ടിയാണ്​ ഉത്തരവ്​. കഴിഞ്ഞ വർഷത്തെ ലീവ്​ സറണ്ടർ പി.എഫിൽ ലയിപ്പിച്ചിരുന്നു. ഇത്​ നാലുവർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. എല്ലാ കാറ്റഗറിയിലെയും ജീവനക്കാർക്കും അധ്യാപകർക്കും ഇത്​ ബാധകമാണ്​. ലാസ്റ്റ്​ ഗ്രേഡ്​​ ജീവനക്കാർ, പാർടൈം കണ്ടിൻജന്‍റ്​ ജീവനക്കാർ, മുനിസിപ്പൽ കണ്ടിൻജന്‍റ്​ ജീവനക്കാർ, ഓഫിസ്​ അറ്റൻഡന്‍റ്​, മുഖ്യമന്ത്രി-മന്ത്രിമാർ-പ്രതിപക്ഷ നേതാവ്​-ചീഫ്​ വിപ്പ്​ എന്നിവരുടെ പേഴ്​സനൽ സ്റ്റാഫിലെ അറ്റൻഡന്‍റുമാർ എന്നിവർക്കാണ്​ ഇളവുള്ളത്​. സർക്കാർ, സർക്കാർ നിയന്ത്രിതം, സ്വയംഭരണം, തദ്ദേശം, എയ്​ഡഡ്​, പൊതുമേഖല സ്ഥാപനങ്ങൾക്കെല്ലാം ഉത്തരവ്​ ബാധകമാണ്​.

ആർജിത അവധിയുടെ ടേർമിനൽ സറണ്ടറിന്​ നിയന്ത്രണമില്ല. നിയന്ത്രണം നടപ്പാക്കാൻ സ്പാർക്കിൽ ആവശ്യമായ മാറ്റത്തിന്​ ധനവകുപ്പ്​ നിർദേശിച്ചിട്ടുണ്ട്​. കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്നും ധന അഡീഷനൽ ചീഫ്​ സെ​ക്രട്ടറി വ്യക്തമാക്കി.

ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം നീട്ടിയ ഘട്ടത്തിൽ തന്നെ ലീവ്​ സറണ്ടർ അനുവദിക്കുന്നതും നീട്ടുമെന്ന്​ വ്യക്തമായിരുന്നു. പുതിയ സാമ്പത്തിക വർഷവും സർക്കാറിന്​ രൂക്ഷ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ്​ വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായാണ്​ ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും നൽകുന്നത്​ നിയന്ത്രിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leave surrender
News Summary - Government employee leave surrender issue
Next Story