മകളെയും ബന്ധുവായ കുട്ടിയേയും പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മകളെയും ബന്ധുവായ പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കമലേശ്വരം സ്വദേശി ആണ് അറസ്റ്റിലായത്.
ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധുവായ പെൺകുട്ടിയെ ഇയാൾ കുഞ്ഞുന്നാള്‍ മുതല്‍ പീഡിപ്പിച്ചുവരികയായിരുന്നു. അടുത്തിടെയാണ് കുട്ടി ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നല്‍കിയത്. കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ ഇയാൾ മകളെയും പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു.
ഇതോടെ പൂന്തുറ പൊലീസ് മറ്റൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണം നടത്തി ഒളിവിലായിരുന്ന പ്രതിയെ ശനിയാഴ്ച രാത്രി കൊല്ലത്ത് നിന്ന് പിടികൂടി. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. നേരത്തെ, പാലക്കാട് ചാലിശേരിയിൽ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിലായിരുന്നു. പെൺമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

