Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനശക്തിക്ക് സർക്കാർ പരസ്യം നിഷേധിച്ചു; മാസികക്ക് നേരെ ഫാഷിസത്തിന്‍റെ വിളയാട്ടം -ജി. ശക്തിധരൻ

text_fields
bookmark_border
ജനശക്തിക്ക് സർക്കാർ പരസ്യം നിഷേധിച്ചു; മാസികക്ക് നേരെ ഫാഷിസത്തിന്‍റെ വിളയാട്ടം -ജി. ശക്തിധരൻ
cancel

തിരുവനന്തപുരം: സർക്കാർ പരസ്യം നിഷേധിച്ചും സ്വകാര്യ ദാതാക്കളെ സമ്മർദത്തിലാക്കിയും ജനശക്തി മാസികക്ക് നേരെ ഫാഷിസത്തിന്‍റെ വിളയാട്ടമെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി. ശക്തിധരൻ. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവിനെതിരെയും നേരത്തെ ശക്തിധരൻ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു.ഇതിനുള്ള സർക്കാറിന്‍റെ പ്രതികാര നടപടിയാണ് പരസ്യ നിഷേധമെന്ന് ദ്യോതിപ്പിക്കുന്നതാണ് കുറിപ്പ്. ജനശക്തിയുടെ എഡിറ്ററാണ് ഇപ്പോൾ ശക്തിധരൻ.

‘2021നുശേഷം അപ്രഖ്യാപിത നിരോധമാണ്. ഒരു പരസ്യവും നൽകരുതെന്ന് സർക്കാർ വകുപ്പുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും നിർദേശം നൽകി. സ്വകാര്യ മേഖലയിലെ പരസ്യം ആശ്രയിച്ച് പിടിച്ചുനിന്നു. ഈ ഓണത്തിന് പരസ്യം നൽകാമെന്ന് ഏറ്റ ദാതാക്കൾ അവസാനനിമിഷം ഏതോ നിഗൂഢ ശക്തികളുടെ പ്രേരണയിൽ പിൻവാങ്ങി’ -കുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government denied advertisement to Janashakti; fascist attack against the magazine -G. Sakthidharan
Next Story