ആറന്മുള വിമാനത്താവളത്തിന് വിദൂരസാധ്യത പോലുമില്ല
text_fieldsകൊച്ചി: വിമാനത്താവളം നിർമിക്കാൻ വിദൂരസാധ്യതപോലുമില്ലാത്ത സ്ഥലമാണ് ആറന്മുളയെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. തെറ്റിദ്ധരിപ്പിച്ചാണ് അനുമതി നേടിയത്. പദ്ധതിക്കായി ഒരു നിയമത്തിലും ഇളവനുവദിച്ചിട്ടുമില്ല. ഇൗ സാഹചര്യത്തിലാണ് കെ.ജി.എസ് ആറന്മുള ഇൻറർനാഷനൽ എയർപോർട്ട് കമ്പനിക്ക് തത്വത്തിൽ നൽകിയ അനുമതി പിൻവലിച്ചതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. തത്വത്തിലുള്ള അനുമതി റദ്ദാക്കിയതും പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനവും പത്തുശതമാനം സർക്കാർ ഒാഹരി എടുക്കുമെന്ന പ്രഖ്യാപനവും പിൻവലിച്ചതും േചാദ്യംചെയ്ത് വിമാനത്താവള കമ്പനി നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
തങ്ങളുടെ പക്കൽ 350 ഏക്കറുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിമാനത്താവള അധികൃതർ സർക്കാറിെൻറ അംഗീകാരം വാങ്ങിയത്. എന്നാൽ, ഇവരുടെ കൈവശം 309 ഏക്കർ മാത്രമാണുണ്ടായിരുന്നത്. ഇതിൽ 200 ഏക്കർ നെൽവയൽ- തണ്ണീർത്തടത്തിെൻറ പരിധിയിൽ വരുന്നതുമാണ്. കരഭൂമി കഴിച്ചുള്ള ബാക്കി പ്രദേശം സർക്കാറിേൻറതായതിനാൽ ഭൂപരിഷ്കരണ നിയമപ്രകാരമുള്ള നടപടിയും കമ്പനിക്കെതിരെ ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്കായി നികത്തിയ സ്ഥലം പുനഃസ്ഥാപിക്കാൻ കലക്ടർക്ക് നിർദേശം നൽകി. പിന്നീട് കോടതിയും ഇതു നിർദേശിച്ചു. കമ്പനി ഇത് സമ്മതിെച്ചങ്കിലും നടപടിയില്ലാതെവന്നതോടെ സർക്കാർതന്നെ മണ്ണുനീക്കാൻ തുടങ്ങി. ഭാഗികമായി പൂർത്തിയാക്കിയെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
