Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
class room
cancel
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ അധ്യാപക...

സ്​കൂൾ അധ്യാപക നിയമനത്തിന്​ വഴിയൊരുങ്ങി; 3500ലേറെ പേർക്ക്​ േജാലി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​നോ​ത്ത​ര​വ്​ ല​ഭി​ച്ച​വ​രെ ഉ​ട​ൻ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

ഇ​തു​വ​ഴി 3500ൽ ​അ​ധി​കം പേ​ർ​ക്കാ​ണ്​ അ​ധ്യാ​പ​ക​രാ​യി സ​ർ​വി​സി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കു​ക. പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി​യ​വ​ർ, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നി​യ​മ​നോ​ത്ത​ര​വ്​ ന​ൽ​കി​യ​വ​ർ എ​ന്നി​വ​രെ​യാ​യി​രി​ക്കും ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക. കോ​വി​ഡ്​ കാരണം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​യ​മ​നം ന​ട​ക്കു​ന്നി​ല്ല.

എ​ൽ.​പി മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ത​ലം വ​രെ​യു​ള്ള അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കു​ക​യോ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നി​യ​മ​ന ഉ​ത്ത​ര​വ്​ ന​ൽ​കു​ക​യോ ചെ​യ്​​തി​രു​ന്നെ​ങ്കി​ലും സ്​​കൂ​ൾ തു​റ​ന്ന​ശേ​ഷം ഇ​വ​ർ ജോ​ലി​ക്ക്​ ഹാ​ജ​രാ​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ശ​മ്പ​ള ഇ​ന​ത്തി​ലു​ള്ള ചെ​ല​വ്​ കു​റ​യ്​​ക്കാ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​വ​രെ ജോ​യി​ൻ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers
News Summary - Government decides to recruit teachers
Next Story