
പോപുലർ ഫിനാൻസ് തട്ടിപ്പ് സി.ബി.െഎക്ക് വിടാൻ സർക്കാർ തീരുമാനം
text_fieldsതിരുവനന്തപുരം: പോപുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസുകൾ സി.ബി.െഎക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിൽ ഇടപാടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിന് കത്ത് നൽകും. 2000 കോടിയോളം രൂപയുടെ തട്ടിപ്പിൽ 13 ഒാളം കേസുകൾ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തു.
ഒറ്റ എഫ്.െഎ.ആർ മാത്രമെന്തെന്ന് ൈഹകോടതി
കൊച്ചി: പത്തനംതിട്ട പോപുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പു കേസിൽ സി.ബി.ഐ അന്വേഷണത്തെ അനുകൂലിച്ച് സർക്കാർ ഹൈകോടതിയിൽ. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാറിന് റിപ്പോർട്ട് നൽകിയതായി േപ്രാസിക്യൂട്ടർ കോടതിയെ അറിയിച്ചു.
എന്നാൽ, നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച വിവിധ പരാതികൾ ഒറ്റ എഫ്.ഐ.ആർ മാത്രമായി രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതെന്തിനെന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ നിർദേശിച്ച ജസ്റ്റിസ് വി.ജി. അരുൺ ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
