അഴീക്കൽ തുറമുഖ വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും
text_fieldsതിരുവനന്തപുരം: അഴീക്കൽ തുറമുഖത്തിന്‍റെ വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 100 കോടിരൂപ അംഗീകൃത മൂലധനമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
തുറമുഖവികനത്തിന് ടെക്നിക്കല്‍ കണ്‍സള്‍ടന്‍റിനെ കണ്ടെത്താനും തീരുമാനിച്ചു.
ആദ്യഘട്ടവികസനം 2020 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. രണ്ടാംഘട്ടം 2021 ജൂണില്‍ തീരും. തുറമുഖത്തേക്ക് വളപട്ടണം പുഴയുടെ ഓരത്തുകൂടി റോഡ് നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നു. തുറമുഖ വികസനം മുന്നില്‍കണ്ട് വ്യവസായങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരാന്‍ കെ.എസ്.ഐ.ഡി.സി ശ്രമിക്കും. മൊത്തം വികസന പദ്ധതികള്‍ക്ക് 2000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്.
യോഗത്തില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, തുറമുഖ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, തുറമുഖ വകുപ്പ് ഡയറക്ടര്‍ അജിത് പാട്ടീല്‍, വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി. ഡോ. ജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
