വിമാനത്താവള വിഷയത്തില്‍ സർക്കാർ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ചർച്ച ചെയ്യാൻ സർക്കാർ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗം. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ എല്ലാ പാർട്ടികളുടെയും പിന്തുണ തേടാനാണ് സംസ്ഥാന സർക്കാർ നീക്കം.
വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ താൽപര്യം പരിഗണിച്ചില്ലെങ്കിൽ കേന്ദ്ര തീരുമാനത്തോട് സഹകരിക്കാനാവില്ലെന്ന് പിണറായി കത്തിൽ അറിയിച്ചു. അതേസമയം, തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് നിലനിൽക്കെ അദാനിക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയിൽ ഉന്നയിക്കുക.
വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ എയര്‍പോര്‍ട്ട് ജീവനക്കാരും ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കോവിഡിനെ തുടർന്ന് ഹൈകോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

