Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅം​​​ഗീ​​​കൃ​​​ത അ​​​ൺ...

അം​​​ഗീ​​​കൃ​​​ത അ​​​ൺ എ​​​യ്​​​​ഡ​​​ഡ്​ സ്​​​​കൂ​​​ളു​​​ക​​​ളി​​​ലും ക​​​ണ​​​ക്കെ​​​ടു​​​ക്കും 

text_fields
bookmark_border
അം​​​ഗീ​​​കൃ​​​ത അ​​​ൺ എ​​​യ്​​​​ഡ​​​ഡ്​ സ്​​​​കൂ​​​ളു​​​ക​​​ളി​​​ലും ക​​​ണ​​​ക്കെ​​​ടു​​​ക്കും 
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ളു​​ക​​ളി​​ല്‍ ആ​​റാം പ്ര​​വൃ​​ത്തി ദി​​വ​​സ​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന കു​​ട്ടി​​ക​​ളു​​ടെ ക​​ണ​​ക്കെ​​ടു​​പ്പ് ഈ ​​വ​​ര്‍ഷം മു​​ത​​ല്‍ ഓ​​ണ്‍ലൈ​​ന്‍ രീ​​തി​​യി​​ൽ ഒ​​റ്റ​​ദി​​വ​​സം കൊ​​ണ്ട്​ പൂ​​ർ​​ത്തി​​യാ​​ക്കും. സ​​ർ​​ക്കാ​​ർ അം​​ഗീ​​കാ​​ര​​മു​​ള്ള അ​​ൺ എ​​യ്​​​ഡ​​ഡ്​ സ്​​​കൂ​​ളു​​ക​​ളി​​ൽ​​കൂ​​ടി ഇൗ ​​വ​​ർ​​ഷം ക​​ർ​​ശ​​ന​​മാ​​യി കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണ​​മെ​​ടു​​ക്ക​​ൽ ഒാ​​ൺ​​ലൈ​​നാ​​യി ന​​ട​​ത്താ​​നും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്​​​ട​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഐ.​​ടി അ​​റ്റ് സ്കൂ​​ള്‍  വി​​ക​​സി​​പ്പി​​ച്ച സ​​മ്പൂ​​ർ​​ണ സോ​​ഫ്റ്റ്​​​വെ​​യ​​ര്‍ ഉ​​പ​​​യോ​​ഗി​​ച്ചാ​​ണ്​ ഒ​​റ്റ​​ദി​​വ​​സം കൊ​​ണ്ട്​ കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം എ​​ടു​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇൗ ​​രീ​​തി അ​​വ​​ലം​​ബി​​ച്ചെ​​ങ്കി​​ലും കു​​ട്ടി​​ക​​ളു​​ടെ അ​​ന്തി​​മ​​ക​​ണ​​ക്ക്​ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റി​​ൽ ല​​ഭി​​ക്കാ​​ൻ കൂ​​ടു​​ത​​ൽ ദി​​വ​​സ​​ങ്ങ​​ൾ എ​​ടു​​ക്കു​​മാ​​യി​​രു​​ന്നു. സം​​സ്​​​ഥാ​​ന സി​​ല​​ബ​​സി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സ​​ര്‍ക്കാ​​ര്‍, എ​​യ്ഡ​​ഡ്, അം​​ഗീ​​കൃ​​ത അ​​ൺ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലാ​​ണ്​ ഒ​​റ്റ ദി​​വ​​സം കൊ​​ണ്ട്​ ഒാ​​ൺ​​ലൈ​​ൻ രീ​​തി​​യി​​ൽ ക​​ണ​​ക്കെ​​ടു​​പ്പ്​ ന​​ട​​ത്തു​​ന്ന​​ത്.  അ​​ൺ എ​​യ്​​​ഡ​​ഡ്​ സ്​​​കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ളെ എ​​യ്​​​ഡ​​ഡ്​ സ്​​​കൂ​​ളു​​ക​​ളി​​ലെ രേ​​ഖ​​ക​​ളി​​ൽ ചേ​​ർ​​ത്ത്​ ത​​സ്​​​തി​​ക നി​​ല​​നി​​ർ​​ത്തു​​ന്ന​​താ​​യി ആ​​രോ​​പ​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു.

 ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ അ​​ൺ എ​​യ്​​​ഡ​​ഡ്​ സ്​​​കൂ​​ളു​​ക​​ളി​​ൽ കൂ​​ടി ക​​ണ​​ക്കെ​​ടു​​പ്പ്​ കൃ​​ത്യ​​മാ​​യി ന​​ട​​പ്പാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ യു.​െ​​എ.​​ഡി സ​​ഹി​​ത​​മാ​​ണ്​ വി​​വ​​ര​​ങ്ങ​​ൾ ​ഒാ​​ൺ​​ലൈ​​നാ​​യി ന​​ൽ​​കേ​​ണ്ട​​ത്. ഓ​​രോ സ്കൂ​​ളും ആ​​റാം പ്ര​​വൃ​​ത്തി​​ദി​​ന​​ത്തി​​ല്‍ ഒ​​രു മ​​ണി​​ക്ക് മു​​മ്പ്​  ഐ.​​ടി അ​​റ്റ് സ്കൂ​​ള്‍ ത​​യാ​​റാ​​ക്കി​​യ ഓ​​ണ്‍ലൈ​​ന്‍ സോ​​ഫ്റ്റ്​​​വെ​​യ​​ര്‍ മു​​ഖേ​​ന കു​​ട്ടി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ ന​​ല്‍ക​​ണം. എ.​​ഇ.​​ഒ/ ഡി.​​ഇ.​​ഒ​​മാ​​ര്‍ പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന സ്കൂ​​ളു​​ക​​ളി​​ല്‍നി​​ന്ന്​ ഓ​​ണ്‍ലൈ​​നാ​​യി ന​​ല്‍കി​​യ വി​​വ​​ര​​ങ്ങ​​ള്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി അ​​ന്നു​​ത​​ന്നെ മൂ​​ന്നി​​ന് മു​​മ്പ്​ ജി​​ല്ല ഓ​​ഫി​​സി​​ലേ​​ക്ക് കൈ​​മാ​​റ​​ണം.
 

ജി​​ല്ല ഓ​​ഫി​​സു​​ക​​ള്‍ എ.​​ഇ.​​ഒ/ ഡി.​​ഇ.​​ഒ ഓ​​ഫി​​സു​​ക​​ളി​​ല്‍നി​​ന്ന്​ ന​​ല്‍കി​​യി​​ട്ടു​​ള്ള പ​​രി​​ധി​​യി​​ല്‍വ​​രു​​ന്ന സ്കൂ​​ളു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ പ​​രി​​ശോ​​ധ​​ന​​ക്കു​​ശേ​​ഷം  പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ലേ​​ക്ക് അ​​ന്നു​​ത​​ന്നെ നാ​​ല് മ​​ണി​​ക്ക് മു​​മ്പാ​​യി ന​​ല്‍ക​​ണം. ആ​​റാം പ്ര​​വൃ​​ത്തി ദി​​വ​​സ​​ത്തി​​ല്‍ സം​​സ്​​​ഥാ​​ന സി​​ല​​ബ​​സി​​ല്‍ പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക​​ളു​​ടെ ക​​ണ​​ക്ക് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ലെ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്സ് വി​​ഭാ​​ഗം അ​​ന്ന് വൈ​​കീ​​ട്ട് അ​​ഞ്ചി​​ന്  മു​​മ്പാ​​യി പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റു​​ടെ അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി സ​​മ​​ര്‍പ്പി​​ക്ക​​ണം.
സ്​​​കൂ​​ൾ തു​​റ​​ക്കും മു​​മ്പു​​ത​​ന്നെ ഇ​​തു​​സം​​ബ​​ന്ധി​​ച്ച്​ ഡി.​​പി.​െ​​എ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​തോ​​ടെ ന​​ട​​പ​​ടി​​ക​​ൾ കൂ​​ടു​​ത​​ൽ സു​​താ​​ര്യ​​മാ​​കു​​മെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​ത്. കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​നെ അ​​ടി​​സ്​​​ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​ണ്​ ത​​സ്​​​തി​​ക നി​​ർ​​ണ​​യം ന​​ട​​ത്തേ​​ണ്ട​​ത്. അ​​ധ്യാ​​പ​​ക പാ​​ക്കേ​​ജ്​ സം​​ബ​​ന്ധി​​ച്ച്​ സ​​ർ​​ക്കാ​​ർ ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വി​​ൽ ത​​സ്​​​തി​​ക നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്ന​​തി​െ​ൻ​റ സ​​മ​​യ​​ക്ര​​മം നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​തു പാ​​ലി​​ക്കാ​​ൻ ക​​ഴി​​യാ​​റി​​ല്ല. 

വി​​ദ്യാ​​ഭ്യാ​​സ അ​​വ​​കാ​​ശ നി​​യ​​മ​​ത്തി​​ലെ ഷെ​​ഡ്യൂ​​ളി​​ൽ നി​​ർ​​ദേ​​ശി​​ച്ച​​രീ​​തി​​യി​​ൽ​​ത​​ന്നെ അ​​ധ്യാ​​പ​​ക വി​​ദ്യാ​​ർ​​ഥി അ​​നു​​പാ​​തം നി​​ശ്ച​​​യി​​ക്ക​​ണ​​മെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി വ്യ​​ക്​​​ത​​മാ​​ക്കു​​ക​​യും ചെ​​യ്​​​തി​​ട്ടു​​ണ്ട്. മു​​മ്പ്​ ഉ​​പ​​ജി​​ല്ല വി​​ദ്യാ​​ഭ്യാ​​സ ഒാ​​ഫി​​സ​​ർ​​മാ​​ർ സ്​​​കൂ​​ളു​​ക​​ളി​​ൽ എ​​ത്തി ന​​ട​​ത്തി​​യി​​രു​​ന്ന ത​​ല​​യെ​​ണ്ണ​​ൽ ആ​​ണ്​ ഇ​​പ്പോ​​ൾ പ്ര​​ത്യേ​​ക സോ​​ഫ്​​​റ്റ്​​​വെ​​യ​​ർ ഉ​​പ​​യോ​​ഗി​​ച്ച്​ ഒ​​റ്റ ദി​​വ​​സം കൊ​​ണ്ട്​ ഒാ​​ൺ​​ലൈ​​നാ​​യി ന​​ട​​ത്തു​​ന്ന​​ത്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unaided school
News Summary - government to calculate number of student in unaided school
Next Story