ജനിച്ചിട്ട് 23 ദിവസം; ഐ.സി.യുവിലായ കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചു, ഏറ്റെടുക്കുമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: മാതാപിതാക്കൾ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോർജ്. ഇതു സംബന്ധിച്ച് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
കുഞ്ഞിന് ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. മാതാപിതാക്കൾ തിരിച്ചുവരികയാണെങ്കിൽ അവർക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അല്ലായെങ്കിൽ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോകുന്ന സമയത്താണ് രഞ്ജിതക്ക് അസ്വസ്ഥതകളുണ്ടാകുന്നത്. എറണാകളും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രഞ്ജിത ജനുവരി 29ന് പെൺകുഞ്ഞിന് ജന്മം നൽകി.
28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന് വളർച്ചയുണ്ടായിരുന്നത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ പിതാവ് രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ഡിസ്ചാർജ് ചെയ്തു. അന്നുവരെ ആശുപത്രിയിൽ മകളെ കാണാൻ എത്താറുള്ള കുഞ്ഞിന്റെ പിതാവിനെ പിന്നീട് കണ്ടില്ല. രഞ്ജിതയും അപ്രത്യക്ഷമായി. ആശുപത്രി അധികൃതർ ബന്ധപ്പെട്ടപ്പോൾ നാട്ടിലെത്തിയെന്ന എസ്.എം.എസ് സന്ദേശം മാത്രമാണ് ലഭിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

