Begin typing your search above and press return to search.
exit_to_app
exit_to_app
സി.എ.ജിയെ തള്ളി ഭരണപക്ഷം; ആയുധമാക്കി പ്രതിപക്ഷം
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യം, സാ​മ്പ​ത്തി​ക സ്ഥി​തി, കി​ഫ്​​ബി വി​ഷ​യ​ങ്ങ​ളി​ൽ കം​ട്രോ​ള​ർ ആ​ൻ​ഡ്​ ഒാ​ഡി​റ്റ​ർ ജ​ന​റ​ലി​െൻറ റി​പ്പോ​ർ​ട്ട്​ പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കു​േ​മ്പാ​ൾ പ്ര​തി​രോ​ധം തീ​ർ​ത്ത്​ സ​ർ​ക്കാ​റും ഇ​ട​തു​മു​ന്ന​ണി​യും. കി​ഫ്​​ബി, പ്ര​ള​യം എ​ന്നി​വ​യി​ൽ സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​ട​തു​ നേ​താ​ക്ക​ൾ ത​ള്ളി. എ​ന്നാ​ൽ, ത​ങ്ങ​ളു​യ​ർ​ത്തി​യ വി​ഷ​യം അ​തേ​പ​ടി സി.​എ.​ജി അം​ഗീ​ക​രി​ച്ച​താ​യി​ പ്ര​തി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ റി​േ​പ്പാ​ർ​ട്ടി​ൽ കി​ഫ്​​ബി​യെ​ക്കു​റി​ച്ച്​ അ​തി​നി​ശി​ത വി​മ​ർ​ശ​ന​ങ്ങ​ൾ സി.​എ.​ജി ന​ട​ത്തി​യി​രു​ന്നു. അ​ത്​ പു​തി​യ റി​പ്പോ​ർ​ട്ടി​ലും ആ​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ റി​പ്പോ​ർ​ട്ടി​ലെ ഭാ​ഗ​ങ്ങ​ൾ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തി​ലൂ​ടെ ഒ​ഴി​വാ​ക്കി​യ സ​ർ​ക്കാ​റി​ന്​ വീ​ണ്ടും വ​ന്ന വി​മ​ർ​ശ​നം തി​രി​ച്ച​ടി​യാ​യി. സാ​മ്പ​ത്തി​ക സ്ഥി​തി​യെ​യും ക​ട​മെ​ടു​പ്പി​നെ​യും കു​റി​ച്ച്​ പു​തി​യ റി​പ്പോ​ർ​ട്ടി​ലും രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ട്. പ്ര​ള​യ​ത്തി​ൽ സി.​എ.​ജി​യു​ടെ നി​ഗ​മ​ന​ങ്ങ​ളും സ​ർ​ക്കാ​റി​ന്​ വി​ന​യാ​യി. ഡാം ​തു​റ​ന്ന​ത്​ പ്ര​ള​യ​ത്തി​െൻറ ആ​ഘാ​തം കൂ​ട്ടി​യെ​ന്ന്​ സ​ർ​ക്കാ​ർ​ത​ന്നെ സി.​എ.​ജി​ക്ക്​ മ​റു​പ​ടി ന​ൽ​കി​യ​തും പു​റ​ത്തു​വ​ന്നു.

കി​ഫ്​​ബി വി​ഷ​യ​ത്തി​ൽ സി.​എ.​ജി പ​രാ​മ​ർ​ശം നി​യ​മ​സ​ഭ ത​ള്ളി​യ​താ​ണെ​ന്ന്​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്​ അ​സാ​ധാ​ര​ണ​മാ​ണ്. ര​ണ്ടാ​മ​തും എ​ന്തു​കൊ​ണ്ട്​ വ​രു​ന്നു​വെ​ന്ന​ത്​ ഉൗ​ഹി​ക്കാ​വു​ന്ന​താ​ണ്. ക​മ്പ​നി നി​യ​മ​പ്ര​കാ​ര​മാ​ണ്​ കി​ഫ്​​ബി​യും സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ ലി​മി​റ്റ​ഡും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ൻ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്കും ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ്​ സി.​എ.​ജി​ക്കെ​തി​രെ ഉ​യ​ർ​ത്തി​യ​ത്. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ൻ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യും ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ത്തി.

സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ രാ​ഷ്​​ട്രീ​യ​മാ​യി​ത​ന്നെ മ​റു​പ​ടി പ​റ​യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ സി.​പി.​എം.

പ്ര​തി​പ​ക്ഷം നി​ര​ന്ത​രം ഉ​ന്ന​യി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​​ണ്​ സി.​എ.​ജി റി​പ്പോ​ർ​െ​ട്ട​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു. മൂ​ന്നാം ത​വ​ണ​യും സി.​എ.​ജി റി​പ്പോ​ർ​ട്ടി​ൽ‌ കി​ഫ്ബി​ക്കെ​തി​രെ ഉ​ണ്ടാ​യ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ട് മാ​പ്പ്​ പ​റ​യ​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സംസ്ഥാനത്തിന്റെ കടമെടുപ്പിനു കേന്ദ്രം നിശ്ചയിച്ച പരിധി മറികടക്കാന്‍ കിഫ്ബി പോലുള്ള ഏജൻസികളെ ഉപയോഗിച്ചാൽ ബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുക്കേണ്ടിവരുമെന്ന് വ്യാഴാഴ്​ച നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു. ഇവയുടെ കണക്കുകൾക്ക് നിയമസഭയുടെ അംഗീകാരമില്ലെന്നും ഇത്തരം ബാധ്യതകളെക്കുറിച്ച് നിയമസഭ അറിയുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്​.

റിപ്പോർട്ട്​ വികലം –എം.എം. മണി

ഇ​ടു​ക്കി: 2018ലെ ​പ്ര​ള​യം സം​ബ​ന്ധി​ച്ച് സി.​എ.​ജി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് വി​ക​ല​മാ​ണെ​ന്ന് മു​ൻ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. അ​തി​തീ​വ്ര​മ​ഴ മൂ​ല​മാ​ണ് ഡാ​മു​ക​ൾ തു​റ​ന്ന​ത്. 2019ലും ​ക​ഴി​ഞ്ഞ വ​ർ​ഷ​വും പ​ല മേ​ഖ​ല​ക​ളി​ലും സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. 2018ൽ ​തു​റ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക് എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന്​ പ​റ​യാ​നാ​വി​ല്ല. അ​പ്ര​തീ​ക്ഷി​ത​മ​ഴ​യും അ​നു​ബ​ന്ധ പ്ര​ശ്​​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ്​ സി.​എ.​ജി റി​പ്പോ​ർ​ട്ട്. ഇ​തി​നു​പി​ന്നി​ൽ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടോ​യെ​ന്ന്​ സം​ശ​യി​ക്കണം- എം.​എം. മ​ണി പ​റ​ഞ്ഞു.

Show Full Article
TAGS:cag report kerala Government opposition 
News Summary - Government and Opposition riot over CAG report
Next Story