സർക്കാർ വെടിക്കോപ്പ് ഫാക്ടറി ചാപ്പിള്ളയായി
text_fieldsതൃശൂർ: സർക്കാർ വെടിക്കെട്ട് സാമഗ്രി നിർമാണശാല ശർഭാവസ്ഥയിൽ തന്നെ മരിച്ചു. നടപ്പു ബജറ്റിൽ ടോക്കൺ പണം വകയിരുത് തിയ പദ്ധതി ഏറ്റെടുക്കാൻ ആളില്ലാതായി. ശിവകാശി മാതൃകയിൽ ചുരുങ്ങിയത് നാല് ഫാക്ടറിയെങ്കിലും യാഥാർഥ്യമാക്കുക എന് നതായിരുന്നു പദ്ധതി. എ.സി. മൊയ്തീൻ വ്യവസായ മന്ത്രിയായിരിക്കെയാണ് പദ്ധതി ആവിഷ്ക്കരിച്ചത്. നാഗ്പൂരിലെ ചീഫ് കൺട് രോളർ ഒാഫ് എക്സ്പ്ലോസീവ്സിെൻറ അനുമതിയോടെ വ്യവസ്ഥകൾക്കും നിയമത്തിെൻറ പരിധിയിൽ നിന്നും പ്രവർത്തിക്കുന്ന ഫാക്ടറികളായിരുന്നു വിഭാവന ചെയ്തത്. തൃശൂർ ചിറ്റണ്ടയിൽ ഇതിന് സ്ഥലവും കണ്ടെത്തി.
വെടിക്കെട്ട് നിർമാണ ലൈസൻസുള്ള വ്യക്തികളുടെ കൂട്ടായ്മയിൽ ഫാക്ടറികൾക്ക് രൂപം നൽകുക എന്നതായിരുന്നു ആശയം. അത് വഴി വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി വെടിക്കെട്ട് സാമഗ്രികൾ ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. അനധികൃത വെടിക്കോപ്പ് നിർമാണത്തിന് അതോടെ അറുതിയാവും. ഇൗ മേഖലയിലെ തൊഴിലാളികൾക്ക് സ്ഥിരം തൊഴിൽ ഉണ്ടാകും. എല്ലാ ഉത്സവങ്ങൾക്കും നിയന്ത്രണ വിധേയ വെടിക്കോപ്പുകൾ പൊട്ടിക്കുകയും ചെയ്യാം. വ്യവസായ വകുപ്പിെൻറ നിയന്ത്രണത്തിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാതൃകയിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാനായിരുന്നു ഉദ്ദേശ്യം.
ചിറ്റണ്ടയിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം പണം കൊടുത്ത് വാങ്ങി ഫാക്ടറി സ്ഥാപിക്കാനായിരുന്നു ആലോചിച്ചത്. ഫാക്ടറി വരുന്നുവെന്ന് പ്രചരിച്ചതോടെ ചിറ്റണ്ടയിൽ നിർദ്ദിഷ്ട സ്ഥലത്തിെൻറ ഉടമകൾ വില കുത്തനെ ഉയർത്തി. പദ്ധതിക്ക് ഇത് ആദ്യ തിരിച്ചടിയായി. ഇതിനിടെ മൊയ്തീനിൽ നിന്ന് വ്യവസായ വകുപ്പ് മാറ്റി. വകുപ്പിെൻറ ചുമതല ഇ.പി. ജയരാജനായി. അതോടെ പദ്ധതിക്ക് അർധപ്രാണനായി. അതോടൊപ്പം മഹാ പ്രളയവുമായതോടെ പദ്ധതി അതിൽ മുങ്ങി. ഇപ്പോൾ ആർക്കും പദ്ധതിയോട് താൽപര്യമില്ലെന്ന അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
