Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനപ്രതിനിധികളായ...

ജനപ്രതിനിധികളായ അധ്യാപകർക്കും സഹകരണവകുപ്പ് ജീവനക്കാർക്കും ഇനി 30 ദിവസത്തെ ഡ്യൂട്ടി ലീവ്

text_fields
bookmark_border
ജനപ്രതിനിധികളായ അധ്യാപകർക്കും സഹകരണവകുപ്പ് ജീവനക്കാർക്കും ഇനി 30 ദിവസത്തെ ഡ്യൂട്ടി ലീവ്
cancel

ശ്രീ​ക​ണ്ഠ​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു വ​ർ​ഷം 30 ദി​നം ഡ്യൂ​ട്ടി ലീ​വ് ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​യ്ഡ​ഡ് സ്കൂ​ൾ, കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 15 ലീ​വ് നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​േ​മ​യാ​ണ് 15 ലീ​വ് കൂ​ടി അ​നു​വ​ദി​ച്ച​ത്. 

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സി​നി ജെ. ​ഷു​ക്കൂ​ർ ഇ​റ​ക്കി​യ 3248/2017 ന​മ്പ​ർ ഉ​ത്ത​ര​വി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​ത്ത​ര​വ് സ​ഹ​ക​ര​ണ​സ്ഥാ​പ​ന ജീ​വ​ന​ക്കാ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മൂ​സാ​ൻ​കു​ട്ടി തേ​ർ​ലാ​യി 2016 ന​വം​ബ​ർ അ​ഞ്ചി​ന് ന​ൽ​കി​യ ഹ​ര​ജി​യും വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എം. ​മു​സ്ത​ഫ 2017 ജൂ​ൺ 24ന് ​ന​ൽ​കി​യ ഹ​ര​ജി​യും പ​രി​ഗ​ണി​ച്ച് 2017 ജൂ​ലൈ 12ന് ​ചേ​ർ​ന്ന സം​സ്ഥാ​ന​ത​ല കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പ​രാ​തി​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം സ​ർ​ക്കാ​റി​നെ അ​റി​യി​ച്ച​ത്. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​രാ​തി​ക്കാ​രു​ൾ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഒ​രു​വ​ർ​ഷം 15 ഡ്യൂ​ട്ടി ലീ​വ് മ​തി​യാ​കി​ല്ലെ​ന്നും ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക്കു പു​റ​േ​മ വാ​ർ​ഡ് വി​ക​സ​ന​സ​മി​തി, ഗ്രാ​മ​സ​ഭ, അ​യ​ൽ​ക്കൂ​ട്ടം, കു​ടും​ബ​ശ്രീ, വി​വി​ധ ട്രെ​യി​നി​ങ്ങു​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് 15 ലീ​വു​കൂ​ടി അ​നു​വ​ദി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentleavemalayalam newsKerala News
News Summary - Government allows 30 days duty leave for teachers - Kerala news
Next Story