നാലാമത് ലോക കേരള സഭക്ക് രണ്ട് കോടി അനുവദിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭ നടത്തിപ്പിന് സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. സമ്മേളന ചെലവിനായി ഒരു കോടി രൂപയും ലോക കേരള സഭയിലെ ശിപാർശകൾ നടപ്പാക്കുന്നതിനും സഭ സെക്രട്ടറിയേറ്റിനുമായി ഒരു കോടിരൂപയുമാണ് അനുവദിച്ചത്. ലോകകേരള സഭ ഒരു ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണം ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് നാലാം സമ്മേളന നടത്തിപ്പിനായി സര്‍ക്കാര്‍ രണ്ടുകോടി മാറ്റിവയ്ക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന അംഗങ്ങള്‍ക്ക് മൂന്നുദിവസം തിരുവനന്തപുരത്ത് താമസിക്കാന്‍ 25 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഭക്ഷണത്തിന് പത്തുലക്ഷം. സമ്മേളനത്തിനുള്ള പന്തല്‍ കെട്ടാനും ഇരിപ്പിടം ഒരുക്കാനും 35 ലക്ഷം രൂപ. യാത്രയ്ക്ക് പണം ആവശ്യമുള്ളവര്‍ക്കായി നീക്കിയിരിപ്പ് അഞ്ചുലക്ഷം രൂപ. അടിയന്തിര ആവശ്യങ്ങള്‍ക്ക് 13 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി അഞ്ച് ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്.
ജൂൺ 13 മുതൽ 15 വരെയാണ് ലോക കേരള സഭ സമ്മേളനം നടക്കുക. കേരള നിയമസഭാമന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക.
ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് ഇതുവരെ നടന്നത്. 2019 ഫെബ്രുവരി 15, 16ന് ദുബൈയിലും 2022 ഒക്ടോബർ ഒമ്പതിന് ലണ്ടനിലും 2023 ജൂൺ ഒമ്പത്, 10, 11 തീയതികളിൽ ന്യൂയോർക്കിലുമാണ് മേഖലാ സമ്മേളനങ്ങൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

