Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് ഓണമാഘോഷിക്കാന്‍ രണ്ട് ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

text_fields
bookmark_border
വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് ഓണമാഘോഷിക്കാന്‍ രണ്ട് ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികൾക്ക് ഇത്തവണത്തെ ഓണം ആഘോഷിക്കാൻ പ്രത്യേക തുക അനുവദിച്ച് സർക്കാർ ഉത്തരവായി. വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് ഓണമാഘോഷിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.

സംസ്ഥാനത്തുടനീളമുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലായി കഴിയുന്ന 250 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിനൊപ്പം പുറത്തുപോയി കാഴ്ചകൾ കണ്ട് ആസ്വദിക്കാനുള്ള ഔട്ടിംഗും തിയേറ്ററുകളിൽ ചെന്ന് സിനിമ കാണാനുള്ള അവസരവും ഇതിലൂടെ ഒരുക്കുന്നുണ്ട്.

വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭ്യർത്ഥനയെത്തുടർന്ന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഈ തുക ലഭ്യമാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government allocates ₹2 lakh for Onam celebrations for children in women and child welfare protection centres
Next Story