Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ്​ ബോർഡ്​: സമ്പൂർണ...

വഖഫ്​ ബോർഡ്​: സമ്പൂർണ പുനഃസംഘടന ലക്ഷ്യമിട്ട്​ സർക്കാർ

text_fields
bookmark_border
വഖഫ്​ ബോർഡ്​: സമ്പൂർണ പുനഃസംഘടന ലക്ഷ്യമിട്ട്​ സർക്കാർ
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന വ​ഖ​ഫ്​ ബോ​ർ​ഡി​ലേ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്ത പ​ല അം​ഗ​ങ്ങ​ളും നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​രാ​ണെ​ന്ന്​ ഹൈ​കോ​ട​തി​യെ അ​റി​യി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ധാ​ര​ണ.

വ​ഖ​ഫ്​ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​മാ​ണ്​ ബു​ധ​നാ​ഴ്ച​യി​ലെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​യ​ത്. അം​ഗ​ങ്ങ​ളു​ടെ അ​യോ​ഗ്യ​ത കോ​ട​തി അ​റി​യി​ച്ച്​ എ​ൽ.​ഡി.​എ​ഫ്​ നോ​മി​നി​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന ബോ​ർ​ഡ്​ ഒ​ന്ന​ട​ങ്കം പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ഖ​ഫ്​ ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​ക്കെ​തി​രെ ഹൈ​കോ​ട​തി​യി​ൽ നാ​ല്​ ഹ​ര​ജി​ക​ൾ വ​ന്ന പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. അ​ല്ലാ​ത്ത പ​ക്ഷം പു​തി​യ സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന​കാ​ലം വ​രെ ഇ​തേ ബോ​ർ​ഡി​നെ നി​ല​നി​ർ​ത്തേ​ണ്ടി​വ​രും. പ്ര​തി​പ​ക്ഷ എ​തി​ർ​പ്പ്​ ത​ള്ളി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്ത വ​ഖ​ഫ്​ നി​യ​മ​​പ്ര​കാ​രം 2026 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്​ സം​സ്ഥാ​ന വ​ഖ​ഫ്​ ബോ​ർ​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച്​ പി​ണ​റാ​യി സ​ർ​ക്കാ​ർ വി​ജ​ഞാ​പ​ന​മി​റ​ക്കി​യ​ത്. നേ​ര​ത്തെ പി.​എ​സ്.​സി ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ഡ്വ.​എം.​കെ സ​ക്കീ​ർ അ​ധ്യ​ക്ഷ​നാ​യാ​ണ്​ പു​നഃ​സം​ഘ​ട​ന ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​ക്കീ​ർ രാ​ജി​വെ​ച്ച​തോ​ടെ കെ.​എ​സ്​ ഹം​സ​യെ ചെ​യ​ർ​മാ​നാ​ക്കി. പു​നഃ​സം​ഘ​ടി​പ്പി​ച്ച ബോ​ർ​ഡി​ൽ മു​ത്ത​വ​ല്ലി പ്ര​തി​നി​ധി​യാ​യ ആ​ൾ ആ ​സ​മ​യം മു​ത്ത​വ​ല്ലി അ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നെ നി​യ​മി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്​ അ​ഭി​ഭാ​ഷ​ക​നെ​യാ​ണ്. വ​ഖ​ഫ്​ കാ​ര്യ​ങ്ങ​ൾ​ കൈ​കാ​ര്യം ചെ​യ്യു​ന്ന ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​യെ എ​ക്സ്​ ഒ​ഫീ​ഷ്യോ അം​ഗ​മാ​ക്കു​ന്ന​തി​ന്​ പ​ക​രം നി​യ​മ​വ​കു​പ്പി​ലെ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യെ​യാ​ണ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. ഇ​തെ​ല്ലാം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf governmentcabinet decisionhigh courtkerala waqf board
News Summary - Government aims for complete reorganization
Next Story