ബ്രൂവറി വിവാദം: അന്വേഷണം വേണ്ടെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഗവർണർ പി.സദാശിവം തള്ളി. ഇൗ ആവശ്യം ഉന്നയിച്ച് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകിയിരുന്നു. സംഭവുവുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന ഹൈകോടതി നിലപാട് കൂടി കണക്കിലെടുത്താണ് ഗവർണറുടെ തീരുമാനം.
ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്ന് തവണ ഗവർണറെ കണ്ടിരുന്നു. സംസ്ഥാനത്ത് മൂന്ന് ബ്രൂവറികൾക്കും സർക്കാറിെൻറ അധീനതയിലുള്ള മലബാർ ഡിസ്റ്റലറീസിനും ഉൾപ്പടെ രണ്ട് ബ്ലൻഡിങ് ആൻഡ് ബോട്ട്ലിങ് യൂണിറ്റുകൾക്കുമാണ് സർക്കാർ അനുമതി നൽകിയത്.
ചട്ടങ്ങൾ ലംഘിച്ചാണ് ബ്രൂവറികൾക്കും ഡിസ്റ്റലറികൾക്കും അനുമതി നൽകിയതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. തുടർന്ന്, ബ്രൂവറികളും ഡിസ്റ്റലറികളും തുടങ്ങാനുള്ള അനുമതി സർക്കാർ റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.