താനിപ്പോഴും പൊലീസ് വലയത്തില്‍തന്നെയെന്ന് ഗൗരി
text_fieldsതിരുവനന്തപുരം: താനിപ്പോഴും പൊലീസ് വലയത്തില്‍ തന്നെയാണെന്ന് യു.എ.പി.എ തടവുകാരിയായിരുന്ന ആദിവാസി ഗൗരി. സെക്രട്ടേറിയറ്റിനു മുന്നില്‍ എസ്.ഡി.പി.ഐ നടത്തിയ യു.എ.പി.എക്കെതിരായ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനാണ് അവര്‍ തലസ്ഥാനത്തത്തെിയത്. ജയില്‍വാസത്തെക്കാള്‍ കടുത്ത പീഡനമാണ് പൊതുജീവിതത്തില്‍ അനുഭവിക്കുന്നതെന്ന് അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വാളെടുക്കാനും തോക്കെടുക്കാനുമൊന്നും താന്‍ പോയിട്ടില്ല. പോസ്റ്റര്‍ ഒട്ടിച്ചതിനാണ് യു.എ.പി.എ അനുസരിച്ച് കേസെടുത്തത്. വീട്ടില്‍നിന്ന് പുറത്തിറങ്ങിയാല്‍ പിന്നാലെ തണ്ടര്‍ബോള്‍ട്ട് പൊലീസിന്‍െറ ജീപ്പ് എത്തും. റേഷന്‍ വാങ്ങാന്‍ കടയിലത്തെിയാലും ഹെല്‍ത്ത് സെന്‍ററില്‍ എത്തിയാലും പിന്നാലെ പൊലീസുണ്ട്. വയനാട്ടിലെയും കണ്ണൂരിലെയും ആദിവാസി കോളനികള്‍ പട്ടിണിയുടെ പിടിയിലാണ്. അതേസമയം, കോളനികള്‍ പൊലീസ് നിരീക്ഷണത്തിലുമാണ്. തനിക്ക് കോളനികളില്‍ പൊലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പേരാവൂരിലെ വീട്ടിലത്തെി ആദിവാസി കുടുംബത്തെ കേളകം പൊലീസ് പിടിച്ചുകൊണ്ടുപോയി. വലിയ പാത്രത്തില്‍ ചോറുവെച്ചത് ആര്‍ക്ക് കഴിക്കാനാണെന്നാണ് പൊലീസ് ചോദിച്ചത്.
ആദിവാസി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തിട്ട് കേസ് എടുക്കാത്ത പൊലീസുകാരാണ് ഇതു ചോദിക്കുന്നത്്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കോളനിയിലേക്ക് രാഷ്ട്രീയക്കാരത്തെുന്നത്. വയനാട്ടിലെ തിരുനെല്ലിയില്‍ അവിവാഹിത അമ്മമാരുടെ എണ്ണം കൂടുകയാണ്. കുടകില്‍ ഇഞ്ചിക്കൃഷിക്ക് പോകുന്ന പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാവുന്നു. അതൊന്നും സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അനീതിയല്ല. ആദിവാസികളെ പീഡിപ്പിക്കുകയും പ്രകൃതി നശിപ്പിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നവരുമല്ളേ രാജ്യദ്രോഹികള്‍ എന്നാണ് ഗൗരിയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
