ഗൗരി നേഘയുടെ മരണം: പ്രിന്‍സിപ്പാളിനെതിരായ നടപടിയിൽ മാനേജ്മെൻറ് നിയമോപദേശം തേടും
text_fieldsകൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂള്‍ പ്രിൻസിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻറെ നിർദേശത്തിൽ നിയമോപദേശം തേടാൻ സ്കൂൾ മാനേജ്മെൻറ് തീരുമാനിച്ചു. അധ്യാപികമാരെ ആഘോഷപൂർവം തിരിച്ചെടുത്തത് വിവാദമായതിന് പിന്നാലെ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചിരുന്നു. മാനേജ്മെൻറ് നിര്‍ദേശപ്രകാരമാണ് പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. മാർച്ച് മാസത്തിൽ പരീക്ഷ നടക്കുന്നതിനാൽ പ്രിൻസിപ്പാളെ മാറ്റുന്നത് പഠനത്തെ ബാധിക്കുമെന്ന് ചിലർ യോഗത്തിൽ അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മാനേജ്മെൻറിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രായപരിധി കഴിഞ്ഞ പ്രിന്‍സിപ്പല്‍ ജോണ്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമാണെന്നും അധ്യാപികമാരെ തിരികെയെടുത്തതില്‍ പ്രിന്‍സിപ്പലിെൻറ വിശദീകരണം തൃപ്തികരമല്ലെന്നുമായിരുന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ വിമർശനം. സി.എസ്.ഇ ചട്ടമനുസരിച്ച് പ്രിന്‍സിപ്പലിെൻറ പ്രായപരിധി 60 വയസ്സാണെന്നും ഇദ്ദേഹത്തിന് വയസ്സിളവ് നല്‍കേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
