Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണം കിട്ടി, സംഘടന...

ഭരണം കിട്ടി, സംഘടന അനാഥം: കോൺഗ്രസ് വീണ്ടും പുനഃസംഘടന ചർച്ചകളിലേക്ക്​

text_fields
bookmark_border
ഭരണം കിട്ടി, സംഘടന അനാഥം: കോൺഗ്രസ്   വീണ്ടും പുനഃസംഘടന ചർച്ചകളിലേക്ക്​
cancel

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ നേ​തൃ​ശൂ​ന്യ​ത രൂ​ക്ഷ​മാ​യ കെ.​പി.​സി.​സി വീ​ണ്ടും പു​നഃ​സം​ഘ​ട​ന ച​ർ​ച്ച​ക​ളി​ലേ​ക്ക്. കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി ത​ല​സ്ഥാ​ന​ത്തെ​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫി​ന് പു​റ​മേ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ​ത്.

കോ​ൺ​ഗ്ര​സി​ന്റെ പ്ര​ഖ്യാ​പി​ത ന​യ​മാ​യ ‘ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി’ അ​നു​സ​രി​ച്ച് മ​ന്ത്രി​സ​ഭ​യി​ലു​ള്ള​വ​ർ​ക്ക് സം​ഘ​ട​ന ചു​മ​ത​ല വ​ഹി​ക്കാ​നാ​വി​ല്ല. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ. ജ​നീ​ഷ് മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യെ​ങ്കി​ലും ആ​ദ്യം നി​ക​ത്തു​ന്ന​ത് കെ.​പി.​സി.​സി ത​ല​പ്പ​ത്തെ ഒ​ഴി​വു​ക​ളാ​കും. പി​ന്നീ​ട് ഡി.​സി.​സി​ക​ളി​ലേ​ക്കും പോ​ഷ​ക സം​ഘ​ട​ന​ക​ളി​ലേ​ക്കും ക​ട​ക്കും. ഏ​ഴ് ഡി.​സി.​സി പ്ര​സി​ഡ​ന്റു​മാ​ർ എം.​എ​ൽ.​എ​മാ​രാ​ണ്. തി​രു​വ​ന​ന്ത​പു​രം ഡി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​യു​ള്ള എ​ൻ. ശ​ക്ത​നും നി​യ​മ​സ​ഭ​യി​ലു​ണ്ട്. പ​കു​തി​യി​ലേ​റെ ഡി.​സി.​സി​ക​ളു​ടെ ത​ല​പ്പ​ത്തും അ​ഴി​ച്ചു​പ​ണി​യു​ണ്ടാ​കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബെ​ഹ​നാ​ൻ, ആ​ന്റോ ആ​ന്റ​ണി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചി​ലേ​റെ പേ​രു​ക​ളാ​ണ് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ന്ന​ത്.

പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലു​ള്ള​തി​നാ​ൽ സം​ഘ​ട​ന​സം​വി​ധാ​നം സ​ജീ​വ​മാ​ക്കി​നി​ർ​ത്ത​ലും സ​ർ​ക്കാ​ർ ചു​വ​ടു​വെ​പ്പു​ക​ൾ​ക്ക് രാ​ഷ്ട്രീ​യ​പി​ന്തു​ണ ന​ൽ​ക​ലു​മ​ട​ക്കം ചു​മ​ത​ല​ക​ളാ​ണ് കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന് നി​ർ​വ​ഹി​ക്കാ​നു​ള്ള​ത്. ന​യ​പ​ര​മാ​യ ഏ​കോ​പ​ന​ത്തി​ന​പ്പു​റം സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന പ​തി​വ് കോ​ൺ​ഗ്ര​സി​ലി​ല്ല. ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലേ​ക്ക് വ​ഴി​മാ​റി​യ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്.

2014ൽ ​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് പൂ​ട്ടി​യ 418 ബാ​റു​ക​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റാ​യി​രു​ന്ന വി.​എം. സു​ധീ​ര​ൻ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ശാ​ഠ്യം​പി​ടി​ച്ച​തും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളൊ​ഴി​കെ ബാ​റു​ക​ൾ പൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി തി​രി​ച്ച​ടി​ച്ച​തും ക​റു​ത്ത അ​നു​ഭ​വ​ങ്ങ​ളാ​യി പാ​ർ​ട്ടി​ക്കു​മു​ന്നി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​ത​ലോ​ടെ​യാ​കും കെ.​പി.​സി.​സി അ​ധ്യ​ക്ഷ നി​ർ​ണ​യം. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി ഒ​രു മാ​സ​മാ​യി​ട്ടും കെ.​പി.​സി.​സി​യി​ലെ സു​പ്ര​ധാ​ന ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​ത് സം​ഘ​ട​ന സം​വി​ധാ​ന​ത്തെ നി​ഷ്ക്രി​യ​മാ​ക്കി. ഭ​ര​ണ​രം​ഗ​ത്തെ ന​യ​രൂ​പ​വ​ത്ക​ര​ണ​ങ്ങ​ളും ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യി​ൽ ഉ​യ​രു​ന്ന വി​യോ​ജി​പ്പു​ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ അ​ഭാ​വം അ​ടി​വ​ര​യി​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentDiscussionreorganizationorganizationorphanedCongress
News Summary - Government got, organization orphaned: Congress Back to the reorganization talks
Next Story