Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവജാതശിശുവി​െൻറ...

നവജാതശിശുവി​െൻറ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി

text_fields
bookmark_border
നവജാതശിശുവി​െൻറ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി
cancel

കൊട്ടാരക്കര: നവജാതശിശുവി​​​െൻറ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ്​ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂരിന് സമീപം കാരിക്കൽ ഗുരുനാഥ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായം കണക്കാക്കുന്നു. ശനിയാഴ്​ച രാവിലെ 7.30ന് മാംസകഷ്​ണങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറുന്നത് കാരിക്കലിലെ കുടുംബശ്രീ യൂനിറ്റ് സെക്രട്ടറി ദിവ്യയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് വാർഡ് അംഗവും പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറുമായ വി. രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു.

നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവി​​​െൻറ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പുത്തൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം ആരോ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചതായാണ് പൊലീസി​​​െൻറ പ്രാഥമികനിഗമനം. നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskollam puthurbody of new born baby
News Summary - Got body of new baby-Kerala news
Next Story