ഗോപിനാഥൻ പിള്ളയുടെ അപകടമരണം: സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
text_fieldsകായംകുളം: ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശൈഖിെൻറ (പ്രാണേഷ്കുമാർ പിള്ള) പിതാവ് താമരക്കുളം കൊട്ടക്കാട്ടുശ്ശേരി മണലാടി തെക്കതിൽ ഗോപിനാഥൻ പിള്ളയുടെ (78) അപകടമരണത്തിൽ ദുരൂഹത. കഴിഞ്ഞ 11ന് രാവിലെ ചേർത്തല വയലാർ കവലയിൽ ഉണ്ടായ അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സഹോദരൻ പന്തളം തട്ട കല്ലുംപുറത്ത് മാധവൻ പിള്ളെക്കാപ്പം എറണാകുളത്തെ ആശുപത്രിയിലേക്ക് ചികിത്സക്ക് പോകുേമ്പാൾ പിന്നിൽ വാഹനം ഇടിച്ച് നിയന്ത്രണം തെറ്റിയ ഇവരുടെ കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. പിന്നിലിടിച്ച വാഹനം നിർത്താതെ പോയതാണ് ദുരൂഹതക്ക് കാരണം. ഗുജറാത്ത് സംഭവത്തിൽ നീതിക്ക് നിരന്തരം നിയമപോരാട്ടം നടത്തിയിരുന്ന ഗോപിനാഥൻ പിള്ള ഫാഷിസ്റ്റ് ശക്തികളുടെ കണ്ണിലെ കരടായിരുന്നു. ഇൗ സാഹചര്യത്തിലാണ് അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്.
എന്നാൽ, അപകടത്തിൽ ദുരൂഹതയില്ലെന്ന നിലപാടിലാണ് മാധവൻ പിള്ള. ഇനിയൊരു നിയമപോരാട്ടത്തിന് സമയമില്ലെന്നും അതിനാൽ എല്ലാ അധ്യായങ്ങളും ഇവിടെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ദുരൂഹതകളുണ്ടെങ്കിൽ പൊലീസ് അന്വേഷിച്ച് കണ്ടെത്തെട്ട എന്നുമാണ് അദ്ദേഹം പറയുന്നത്. ജാവേദിെൻറ ഭാര്യ സാജിതയോടും മകൻ അബൂബക്കർ സിദ്ദീഖിനോടും സംസാരിക്കുന്നതിൽനിന്ന് വിലക്കി പത്രക്കാരെ വീട്ടിൽനിന്ന് പുറത്താക്കിയതും സംശയത്തിനിടയാക്കിയിട്ടുണ്ട്. ഫാഷിസത്തിനെതിരെയും ദേശീയ രാഷ്ട്രീയത്തിലെ പ്രബലന്മാർക്കെതിരെയും നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ ഗോപിനാഥൻ പിള്ളയുടെ മരണത്തിലുയർന്ന സംശയം പൂർണമായും ഇല്ലാതാക്കണമെന്നാണ് ആവശ്യം.
അതേസമയം, ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്കരിച്ചു. രാവിലെ ഒമ്പേതാടെ വിലാപയാത്രയായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ഗോപിനാഥൻ പിള്ളയുടെ മരണവാർത്തയറിഞ്ഞ് എറണാകുളം ആശുപത്രിയിൽ എത്തിയ ജാവേദ് ഗുലാം ശൈഖിെൻറ ഭാര്യ സാജിതയും മകൻ അബൂബക്കറും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ സാമുദായിക-രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഉച്ചക്ക് 12ഒാടെ മകൻ അരവിന്ദ് ചിതക്ക് തീ കൊളുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
