Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ഏറ്റുമുട്ടലിൽ...

വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാവേദിൻെറ പിതാവ് ഗോപിനാഥപിള്ള വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാവേദിൻെറ പിതാവ് ഗോപിനാഥപിള്ള വാഹനാപകടത്തിൽ മരിച്ചു
cancel

ആലപ്പുഴ​: കോളിളക്കം സൃഷ്​ടിച്ച ഗ​ുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് കുമാർ പിള്ളയുടെ പിതാവ് ചാരുംമൂട് താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരിൽ മണലാടി തെക്കതിൽ ഗോപിനാഥപിള്ള (78) വാഹനാപകടത്തിൽ മരിച്ചു. പ്രായവും ശാരീരിക അവശതകളും വകവെക്കാതെ മക​​​​െൻറ കൊലപാതകത്തിന്​​ പിന്നിലെ കറുത്ത ശക്​തികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരുന്നതിനുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിലായിരുന്നു അദ്ദേഹം.

മക​​​​െൻറ ദാരുണ അന്ത്യത്തെ തുടർന്ന്​ പൊതുരംഗത്തിറങ്ങിയ അദ്ദേഹം ദേശീയതലത്തിൽ നടന്ന മനുഷ്യാവകാശ പോരാട്ടങ്ങളിലും മുൻപന്തിയിലായിരുന്നു. ഫാഷിസത്തിനെതിരെ ശക്​തമായ നിലപാടുകളുമായി സധൈര്യം നിലയുറപ്പിച്ച ഗോപിനാഥപിള്ളക്ക്​ സംഘ്​പരിവാർ കേന്ദ്രങ്ങളിൽനിന്നും ഗുജറാത്തിലെ ​പൊലീസ്​ കേന്ദ്രങ്ങളിൽനിന്നും ജീവന്​ ഭീഷണിയുണ്ടായിരുന്നു. 

മാനവികതയുടെയും മതസൗഹാർദത്തി​​​​​െൻറയും മുഖമായി സമൂഹമധ്യത്തിൽ ശ്രദ്ധിക്കപ്പെട്ട ഗോപിനാഥപിള്ള പരേതനായ മണലാടി തെക്കേതിൽ വീട്ടിൽ രാഘവക്കുറുപ്പി​​​െൻറ മകനാണ്​. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പരിശോധനക്ക്​ സഹോദരൻ മാധവൻ നായർക്കൊപ്പം കാറിൽ പോകവെ ബുധനാഴ്ച രാവിലെ 6.30ന്​ ദേശീയപാതയിൽ ചേർത്തല വയലാർ കവലയിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച കെ.എൽ 26 -6478 മാരുതി കാർ  നിയന്ത്രണം വിട്ട് റോഡി​ലെ ഡിവൈഡർ മറികടന്ന് എതിരെ വന്ന ചരക്ക് ലോറിയിലിടിക്കുകയും പിന്നിൽ വന്ന ടാങ്കർ ലോറി കാറിലിടിക്കുകയുമായിരു​െന്നന്ന്​ പൊലീസ്​ പറഞ്ഞു.

മിനിലോറി പിന്നിൽ തട്ടിയതിനെത്തുടർന്നാണ്​ കാറിന്​ നിയന്ത്രണം വിട്ടതെന്ന്​ വാഹനം ഒാടിച്ചിരുന്ന മാധവൻ നായർ പറഞ്ഞു. കാർ പൂർണമായി തകർന്നു. കലവൂരിലെ കേരള സ്​റ്റേറ്റ് ഡ്രഗ്​സ്​​ ആൻഡ്​ ഫാർമസ്യൂട്ടിക്കൽസ്​ കമ്പനിയിലേക്ക് ഹാർഡ് ബോർഡ് കയറ്റി പോകുകയായിരുന്ന ചരക്ക് ലോറി പട്ടണക്കാട് പൊലീസ് കസ്​റ്റഡിയിലെടുത്തു.എന്നാൽ, പിന്നിലിടിച്ച ടാങ്കർ ലോറി നിർത്താതെ പോയി. സി.സി ടി.വി കാമറകൾ പരിശോധിച്ച്​ ഇൗ ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണ്​ പൊലീസ്​. അപകടത്തിന്​ പിന്നിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ വിശദ അന്വേഷണം നടത്തുമെന്ന്​ ​പൊലീസ്​ അറിയിച്ചു. 

കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറും എൻ.എസ്‌.എസ് കരയോഗം ഭാരവാഹിയുമായിരുന്നു. ഭാര്യ: പരേതയായ സരസ്വതി ഭായി. മറ്റൊരു മകൻ: അരവിന്ദ്. മരുമകൾ: സാജിത. 
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കൾക്ക്​ വിട്ടുകൊടുത്ത മൃതദേഹം കറ്റാനം സ​​​െൻറ്​ തോമസ്​ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. സംസ്കാരം ശനിയാഴ്​ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake encounterkerala newsmalayalam newsJaved ShiekGopinathan pillai
News Summary - Gopinathan Pillai, Father of Javed Sheik died in accident-Kerala news
Next Story