ഗോപിനാഥൻ പിള്ളയുടെ മരണം അന്വേഷിക്കും -ജില്ല പൊലീസ് മേധാവി
text_fieldsആലപ്പുഴ: ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ് കുമാർ പിള്ളയുടെ പിതാവ് ഗോപിനാഥൻ പിള്ള വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് ചേർത്തല ഡിവൈ.എസ്.പിക്കും പട്ടണക്കാട് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.
സംഘ്പരിവാറുകളുടെ ഭീഷണി നേരേത്ത ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അപകടം സംബന്ധിച്ച് ദുരൂഹത ഉയർന്നത്. അപകടത്തിനിടയാക്കിയ ടാങ്കർ ലോറി നിർത്താതെ പോയത് സംശയത്തിന് ഇടയാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണമാണ് നടത്തുക.
മകെൻറ ദാരുണാന്ത്യത്തെത്തുടർന്ന് പൊതുരംഗത്ത് ഇറങ്ങിയ അദ്ദേഹം ദേശീയതലത്തിൽ നടന്ന മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുൻനിരയിലുമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 6.30ഓടെ ദേശീയപാതയിൽ ചേർത്തല വയലാർ കവലക്ക് സമീപമായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
