Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളിപ്പുറത്ത് ഗുണ്ട ആക്രമണം; കട ഉടമയെ കടയിൽ കയറി കുത്തി
text_fieldsbookmark_border
മംഗലപുരം: പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം; ബേക്കറി ഉടമയെ കടയിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. പള്ളിപ്പുറത്ത് ബേക്കറി നടത്തുന്ന സജാദിനെയാണ് കടയിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അഷ്റഫിനും പരിക്കേറ്റു. സി.ആർ.പി.എഫ് കവലക്കു സമീപം വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പള്ളിപ്പുറം പുതുവൽപുത്തൻ വീട്ടിൽ ഷാനു എന്ന ഷാനവാസ് ആണ് (36) കടയിൽ കയറി കുത്തിയത്.
ആക്രമണത്തിൽ കഴുത്തിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കട ഉടമ സജാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരം പൊലീസ് അന്വേഷണം ആരംംഭിച്ചു.
Next Story

