Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഴക്കൂട്ടത്ത്...

കഴക്കൂട്ടത്ത് അർധരാത്രി ഗുണ്ടാ ആക്രമണം; വീട് തകർത്തു

text_fields
bookmark_border
കഴക്കൂട്ടത്ത് അർധരാത്രി ഗുണ്ടാ ആക്രമണം; വീട് തകർത്തു
cancel
camera_alt

അക്രമികൾ തകർത്ത മഞ്​ജുവി​െൻറ വീട്

കഴക്കൂട്ടം: കഴക്കൂട്ടം ജങ്​ഷനിൽ അർധരാത്രിയിൽ ഗുണ്ടാ ആക്രമണത്തിൽ വീട് തകർന്നു. ബുധനാഴ്ച് രാത്രി 11.30 ന് ജങ്​ഷനിൽ ഹോട്ടൽ നടത്തുന്ന മഞ്ജുവി​െൻറ വീടാണ് തകർക്കപ്പെട്ടത്. ഹോട്ടലിനോട് ചേർന്ന മുറി പൂർണമായും തകർന്നു. മാരകായുധങ്ങളുമായി വന്ന പത്തംഗ ഗുണ്ടാസംഘത്തി​െൻറ അലർച്ച കേട്ട് ഉണർന്ന് പുറത്തേക്ക് വന്ന മഞ്ജുവിനെയും ഭർത്താവിനെയും അക്രമികൾ ആയുധങ്ങൾ കാണിച്ച്​ ഭീഷണിപ്പെടുത്തി.

തുടർന്ന് ഏതാനും മീറ്റർ മാത്രം അകലെയുള്ള കഴക്കൂട്ടം പൊലീസ്‌ സ്​റ്റേഷനിലെത്തി പരാതിപ്പെ​ട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും അക്രമികൾ സ്ഥലം വിട്ട ശേഷമാണ് പൊലീസെത്തിയതെന്നും​ ആക്ഷേപമുണ്ട്​. വസ്തുസംബന്ധമായ കേസ്‌ നിലനിൽക്കുന്ന വീട്ടിലാണ് സംഭവം.

കോടതിയിൽ നിന്നുള്ള ഇൻജക്ഷൻ ഓർഡർ നിലനിൽക്കെ എതിർകക്ഷി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി രണ്ടാം ദിവസമാണ് ആക്രമണം നടന്നത്​. പൊലീസ് സഹായമില്ലാതെ അക്രമികൾ ഇത്തരത്തിൽ അഴിഞ്ഞാടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. മഞ്​ജുവി​െൻറ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KazhakoottamGoons Attack
Next Story