Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏറ്റുമാനൂരിൽ...

ഏറ്റുമാനൂരിൽ ചി​ക്ക​ന്‍ ഫ്രൈ നൽകാത്തതിന് ഉടമയെയും ജീവനക്കാരനേയും വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
Goons attack hotel in Ettumanoor
cancel

ഏ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഗു​ണ്ടാ​വി​ള​യാ​ട്ടം. സെ​ന്‍ട്ര​ല്‍ ജ​ങ്​​ഷ​നി​ലെ ഹോ​ട്ട​ലി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം അ​ര മ​ണി​ക്കൂ​റോ​ളം അ​ഴി​ഞ്ഞാ​ടി. ഹോ​ട്ട​ലി​െൻറ റി​സ​പ്ഷ​ന്‍ കൗ​ണ്ട​ര്‍ ഉ​ൾ​െ​പ്പ​ടെ വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും ഹോ​ട്ട​ലു​ട​മ​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും മ​ര്‍ദി​ച്ച് പ​രി​ക്കേ​ല്‍പി​ക്കു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ എം.​സി റോ​ഡ​രി​കി​ല്‍ താ​ര ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഹോ​ട്ട​ല്‍ അ​ട​ക്കാ​നൊ​രു​ങ്ങ​വെ ചി​ക്ക​ന്‍ ഫ്രൈ ​ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ തീ​ര്‍ന്നെ​ന്നും ക​ട അ​ട​ക്കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ​തോ​ടെ അ​സ​ഭ്യ വ​ര്‍ഷ​വു​മാ​യി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ക​ട​യു​ടെ പു​റ​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ള്‍ വാ​ക്ക​ത്തി​പോ​ലു​ള്ള ആ​യു​ധ​വു​മാ​യി തി​രി​കെ വ​ന്നാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ഇൗ ​സ​മ​യം മ​റ്റെ​യാ​ള്‍ ഹോ​ട്ട​ലി​ന്​ വെ​ളി​യി​ല്‍ കാ​വ​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലു​ട​മ ഏ​റ്റു​മാ​നൂ​ര്‍ കാ​ശാം​കാ​ട്ടേ​ല്‍ രാ​ജു ജോ​സ​ഫ് (61), ജീ​വ​ന​ക്കാ​ര​ന്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി വി​ജ​യ് (34) എ​ന്നി​വ​ര്‍ക്ക് പ​രി​ക്കേ​റ്റു. വെ​ട്ടേ​റ്റ വി​ജ​യി​യെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും അ​പ​ഹ​രി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു​വ​രും ക​ട​ന്നു​ക​ള​ഞ്ഞു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം ഉ​ട​മ ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സി​ന് പ​രാ​തി ന​ല്‍കി. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

അ​മ്മ​ഞ്ചേ​രി സ്വ​ദേ​ശി ക്രി​സ്​​റ്റി​യാ​ണ് ഇ​തെ​ന്ന് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelEttumanoorchicken fryGoons attack
News Summary - Goons attack hotel in Ettumanoor
Next Story