Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുണ്ടാ ആക്രമണം;...

ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന്​ വെ​േട്ടറ്റു

text_fields
bookmark_border
ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന്​ വെ​േട്ടറ്റു
cancel
camera_alt

അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത ഹോ​ട്ട​ൽ വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

വി​ഴി​ഞ്ഞം: വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള​യി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​െൻറ ആ​ക്ര​മ​ണ​ത്തി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് മു​ഖ​ത്ത് വെ​ട്ടേ​റ്റു. ഹോ​ട്ട​ൽ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഘം ഉ​ട​മ​യു​ടെ മ​ക​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. അ​ക്ര​മി​സം​ഘ​ത്തി​ലെ ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വി​ഴി​ഞ്ഞം പൊ​ലീ​സി​ന് കൈ​മാ​റി. വെ​ള്ളാ​ർ സ്വ​ദേ​ശി സൂ​ര​ജ് (22) ആ​ണ്​ പി​ടി​യി​ലാ​യ​ത്. മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വെ​ണ്ണി​യൂ​ർ സ്വ​ദേ​ശി മോ​ഹ​ന​െൻറ ഹോ​ട്ട​ലി​നു​നേ​രെ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ് ആ​ക്ര​മ​ണം. അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ര​നാ​യ ബ​ഷീ​റി​ന് (65) മു​ഖ​ത്ത് വെ​ട്ടേ​റ്റ​ത്.

ഹോ​ട്ട​ലു​ട​മ​യു​ടെ മ​ക​ൻ അ​മ​ലി​നും സം​ഘ​ത്തി​െൻറ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു. സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ഹോ​ട്ട​ലു​ട​മ എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ചാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണ് അ​ക്ര​മി​ക​ളെ​ന്ന്​ സൂ​ച​ന ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത ഹോ​ട്ട​ൽ വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:choppedGoons Attackhotel employee
Next Story