Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാതിരിപ്പാലത്ത് കാറിനു നേരെ ഗുണ്ട ആക്രമണം

text_fields
bookmark_border
car attacked
cancel
camera_alt

പാതിരിപ്പാലത്ത്​ കാർ തടഞ്ഞ്​ ആക്രമിക്കുന്നതി​െൻറ സി.സി.ടി.വി ദൃശ്യം

സുൽത്താൻ ബത്തേരി: ദേശീയപാതയിൽ കൃഷ്ണഗിരി പാതിരിപ്പാലത്ത് നാട്ടുകാർ നോക്കിനിൽക്കേ കാറിനു നേരെ സിനിമ സ്​റ്റൈലിൽ ആക്രമണം. മൈസൂരിൽനിന്ന്​ കാറിൽ വരുകയായിരുന്ന കോഴിക്കോട് സ്വദേശികളായ വാവാട് കപ്പലാംകുടി ആഷിക്ക് (29), സഹയാത്രികൻ സലീം എന്നിവർക്കു നേരെയാണ് ബുധനാഴ്ച രാവിലെ ആക്രമണം ഉണ്ടായത്.

ഏറെ നേരം പാതിരിപ്പാലത്ത് മിനിലോറിയിൽ കാത്തുനിന്ന സംഘം ലോറി കുറുകെ നിർത്തി കാർ തടയുകയും ഇരുമ്പു പൈപ്പ് ഉപയോഗിച്ച് കാറി​​‍െൻറ ചില്ലുകൾ തകർക്കുകയുമായിരുന്നു.

പാലത്തിനോട് ചേർന്ന് കിടക്കുന്ന മുണ്ടനടപ്പ് റോഡിലേക്ക് അതിവേഗം ഓടിച്ച് കയറ്റി കാർ യാത്രികർ ആക്രമികളിൽനിന്നും രക്ഷപ്പെടുകയായിരുന്നു.

ആഷിക്ക്, സലീം എന്നിവരുടെ പരാതിയിൽ മീനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ തടയുന്നതും ഓടിച്ചു പോകുന്നതും സ്ഥലത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Goons attack against car at Pathirippalam
Next Story