Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ ബോംബെറിഞ്ഞ...

യുവാവിനെ ബോംബെറിഞ്ഞ ഗുണ്ടാസംഘം അറസ്​റ്റിൽ 

text_fields
bookmark_border
യുവാവിനെ ബോംബെറിഞ്ഞ ഗുണ്ടാസംഘം അറസ്​റ്റിൽ 
cancel

പെ​രു​മ്പാ​വൂ​ര്‍: യു​വാ​വി​നെ നാ​ട​ന്‍ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഗു​ണ്ടാ​സം​ഘ​ത്തെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. കൊ​മ്പ​നാ​ട് ക്രാ​രി​യേ​ലി മാ​ങ്കു​ഴി വീ​ട്ടി​ല്‍ ലാ​ലു (25), കാ​ല​ടി മാ​ണി​ക്ക​മം​ഗ​ലം ത​റി​ക്കു​ട​ത്ത് വീ​ട്ടി​ല്‍ ശ്യാം (33), ​വേ​ങ്ങൂ​ര്‍ തു​രു​ത്തി കാ​വിം​കു​ടി വീ​ട്ടി​ല്‍ വി​ഷ്ണു (24) വേ​ങ്ങൂ​ര്‍ മു​ട​ക്കു​ഴ മ​റ്റേ​പ്പാ​ട​ന്‍ വീ​ട്ടി​ല്‍ ലി​യോ (26) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ 17ന് ​പെ​രു​മ്പാ​വൂ​രി​ലെ തു​രു​ത്തി​യി​ല്‍ എ​തി​ര്‍സം​ഘ​ത്തി​ലെ യു​വാ​വി​നെ അ​നു​ര​ഞ്ജ​ന ച​ര്‍ച്ച​ക്കെ​ന്ന പേ​രി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു സം​ഘം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ര്‍ന്ന് നാ​ടു​വി​ട്ട സം​ഘം പ​ല​യി​ട​ങ്ങ​ളി​ലാ​യി ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ കോ​ത​മം​ഗ​ലം പാ​ല​മ​റ്റ​ത്തെ ഒ​രു റി​സോ​ര്‍ട്ടി​ലു​ണ്ടെ​ന്ന് വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് വ​ള​യു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ​ക്ക​ണ്ട് ചെ​റു​ത്ത് നി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ച ഇ​വ​രെ മ​ല്‍പ്പി​ടി​ത്ത​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ള്‍ ഇ​ടു​ക്കി​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. സം​ഘ​ത്തി​​െൻറ ​ൈക​യി​ല്‍നി​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളും നാ​ട​ന്‍ ബോം​ബും ക​ണ്ടെ​ടു​ത്തു. 

പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി ബി​ജു​മോ​ന്‍, കു​റു​പ്പം​പ​ടി എ​സ്.​എ​ച്ച്.​ഒ. കെ.​ആ​ര്‍. മ​നോ​ജ്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ്, രാ​ജ​ന്‍ തുടങ്ങിയ​വ​രും എ​സ്.​പി​യു​ടെ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgoons
News Summary - goons arrested in perumbavur
Next Story