Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ ഗുണ്ടാനേതാവിനെ അടിച്ചുകൊന്നു

text_fields
bookmark_border
punnamada noushad
cancel

കൈനഗരി (ആലപ്പുഴ): ഗുണ്ടാനേതാവ്​ പുന്നമട അഭിലാഷ്​ കൊല്ലപ്പെട്ടു. രണ്ട്​ കൊലപാതകക്കേസ്​ ഉൾപ്പെടെ 25 കേസുകളിൽ പ്രതിയായ അഭിലാഷിനെ വീട്ടിൽ കയറി അടിച്ചുകൊല്ലുകയായിരുന്നു.

ഇന്ന്​ രാവിലെ കൈനഗരി തേവർകാട്ടുള്ള ഭാര്യ വീട്ടിൽ വെച്ചാണ്​ ആക്രമിക്കപ്പെട്ടത്​. മാരകമായി പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്​തി​ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല​. മരിച്ച അഭിലാഷിന്​ ഒരു മകനുണ്ട്.

കൈനഗരി സ്വദേശിയായ മജുവാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു. അഭിലാഷിന്‍റെ സംഘത്തിൽ അംഗമായിരുന്ന മജു നിരവധി കേസുകളിൽ പ്രതിയാണ്​.

നെടുമുടി, ആലപ്പുഴ നോർത്ത് സ്​റ്റേഷനുകളിൽ അഭിലാഷിനെതിരെ രണ്ട്​ കൊലപാതകക്കേസുകളുണ്ട്​. കൈനകരി അനിയൻ വധക്കേസിൽ വിചാരണ കഴിഞ്ഞു നിൽക്കുകയായിരുന്നു.

കുട്ടനാട്ടിൽ മാത്രം 15 കേസുകളും പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളും അഭിലാഷിനെതിരെ ഉണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - goonda leader punnamada abhilash killed in alappuzha
Next Story