ഗുണ്ടത്തലവൻ അനസ് പെരുമ്പാവൂർ എൽ.ജെ.പി യുവജനവിഭാഗം ദേശീയ ജന. സെക്രട്ടറി
text_fieldsനെടുമ്പാശ്ശേരി: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാെൻറ ലോക് ജനശക്തി പാർട്ടിയുടെ (എൽ. ജെ.പി) യുവജനവിഭാഗം ദേശീയ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ കുപ്രസിദ്ധ ഗുണ്ടത്തലവൻ അനസ് പെരുമ്പാവൂരിന് നെടുമ്പാശ്ശേരിയിൽ വൻസ്വീകരണം.
ചുമതലയേറ്റെടുത്ത ശേഷം വിമാനത്താവളത്തിൽ വന്നിറങ്ങിയ അനസിന് എൽ.ജെ.പിയുടെയും ബി.ജെ.പിയുടെയും പ്രദേശിക നേതാക്കൾ ചേർന്നാണ് സ്വീകരണമൊരുക്കിയത്. തുടർന്ന് നിരവധി കാറുകളുടെ അകമ്പടിയോടെ പെരുമ്പാവൂരിലേക്ക് പോയി. ഗോവ, പോണ്ടിച്ചേരി, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയും അനസിന് നൽകിയിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. അടുത്തിടെ തോക്കുമായും ഇയാളെ പിടികൂടിയിരുന്നു. കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 17 കേസുകളിൽ പ്രതിയാണ്. അടുത്തിടെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയെങ്കിലും ഏതാനും മാസത്തിനുശേഷം മോചിതനായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
