Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുണ്ടാബന്ധം: സസ്പെൻഡ്...

ഗുണ്ടാബന്ധം: സസ്പെൻഡ് ചെയ്ത ഡിവൈ.എസ്.പിമാരെ തിരിച്ചെടുത്തു

text_fields
bookmark_border
kerala police
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ​ബ​ന്ധം ആ​രോ​പി​ച്ച് സ​സ്പെ​ൻ​ഡ് ചെ​യ്ത ഡി​വൈ.​എ​സ്.​പി​മാ​രെ തി​രി​ച്ചെ​ടു​ത്തു. ഡി​വൈ.​എ​സ്.​പി​മാ​രാ​യ പ്ര​സാ​ദ്, ജോ​ൺ​സ​ൺ എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പാ​റ്റൂ​ർ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പൊ​ലീ​സി​ന് ഗു​ണ്ടാ​ബ​ന്ധം ഉ​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍ന്ന​ത്. ഗു​ണ്ട​ക​ളു​മാ​യി മ​ദ്യ​പാ​ന സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

വ​കു​പ്പു​ത​ല ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. പ്ര​സാ​ദി​ന്‍റെ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റും ജോ​ൺ​സ​ണി​ന്‍റെ ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. പാ​റ​ശ്ശാ​ല​യി​ൽ ഷാ​രോ​ണി​നെ കാ​മു​കി ഗ്രീ​ഷ്‌​മ ക​ഷാ​യ​ത്തി​ൽ വി​ഷം ചേ​ർ​ത്തു​ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ജോ​ൺ​സ​ൺ.

ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ന​ട​ന്ന ജോ​ൺ​സ​ന്‍റെ മ​ക​ളു​ടെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ ചെ​ല​വ് വ​ഹി​ച്ച​ത് പു​റ​മെ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Police
News Summary - goonda connection: Suspended DYSPs reinstated
Next Story