Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടാപ്പകൽ ഗുണ്ടാ...

പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം, യു​വാ​വി​നെ ആ​ളു​മാ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മർദിച്ചു

text_fields
bookmark_border
goonda attack in andathodu centre
cancel

അ​ണ്ട​ത്തോ​ട്: പ​ട്ടാ​പ്പ​ക​ൽ അ​ണ്ട​ത്തോ​ട് സെൻറ​റി​ൽ ഗു​ണ്ടാ വി​ള​യാ​ട്ടം. യു​വാ​വി​നെ ആ​ളു​മാ​റി ആ​ക്ര​മി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ ക​സ്​​റ്റ​ഡി​യി​ലാ​യി. വെളിയങ്കോട് തവളക്കുളം സ്വദേശികളായ പാണക്കാട്ട് ജബ്ബാര്‍ (44), മക്കളായ ജാബിര്‍ (23), ജസീബ് (20) എന്നിവരെയാണ് എസ്.എച്ച്.ഒ എം. സുരേന്ദ്രൻ, എസ്.ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

ത​ഖ്‌​വ യ​തീം​ഖാ​ന​ക്ക് പ​ടി​ഞ്ഞാ​റ് നാ​റാ​ണ​ത്ത​യി​ൽ ഹം​സ​ത്തി​നെ​യാ​ണ് (35) വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ത്. ആ​ന്ത​രി​കാ​വ​യ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹം​സ​ത്തി​നെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ബീ​ച്ച് റോ​ഡി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

മി​നി​ലോ​റി​യി​ലെ​ത്തി​യ ഗു​ണ്ടാ​സം​ഘം യു​വാ​വി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ലി​ച്ചി​ഴ​ച്ചാ​ണ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. വെ​ളി​യ​ങ്കോ​ട് അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​പോ​യി 10 പേ​ര​ട​ങ്ങു​ന്ന സം​ഘം ന​ഗ്ന​നാ​ക്കി വീ​ണ്ടും മ​ർ​ദി​ച്ചു.

ചോ​ര പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ മാ​റ്റി പ​ക​രം വ​സ്ത്രം ധ​രി​പ്പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ്, വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​റെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ഹം​സ​ത്തു​മാ​യി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackgoonda
Next Story