ബെവ് ക്യൂ ആപിന് ഗൂഗ്ളിെൻറ അനുമതി; വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാം
text_fieldsതിരുവനന്തപുരം: ഒാൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ് ക്യൂ ആപിന് ഗൂഗ്ളിെൻറ അനുമതി നൽകി. ബുധനാഴ്ച മുതൽ മദ്യം ഒാൺലൈനായി ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും. ഇന്ന് വൈകുന്നേരത്തോടെ പ്ലേസ്റ്റോറിൽ ആപ് ലഭ്യമാകും.
സാധരാണ ഫോൺ ഉപയോഗിക്കുന്നവർക്ക് എസ്.എം.എസ് സംവിധാനം ഉപയോഗിച്ച് ഒാൺലൈൻ ക്യൂ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.
ചൊവ്വാഴ്ച രാവിലെയോട് കൂടി അനുമതി നൽകിയതായി ഗൂഗ്ൾ അറിയിക്കുകയായിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണൻ എക്സൈസ് കമീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ഇന്ന് ചർച്ച നടത്തും.
മദ്യശാലകൾ തുറക്കുേമ്പാൾ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഇത്തരം സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
