Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടക്കലിൽ നിയന്ത്രണം വിട്ട ചരക്കുലോറി മസ്ജിദിന്റെ മതിൽ പൊളിച്ച് അകത്തേക്ക്
text_fieldsbookmark_border
കോട്ടക്കൽ: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കു ലോറി അപകടത്തിൽപ്പെട്ടു. കോട്ടക്കലിന് സമീപം പുത്തൂർ ഇറക്കത്തിലാണ് അപകടം. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ഭാഗത്തു നിന്നും കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
സ്ഥിരം അപകടമേഖലയായ പുത്തൂർ ഇറക്കത്തിൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മസ്ജിദിൻ്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ സേലം സ്വദേശി ഗുരുസ്വാമി പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. കാടാമ്പഴയിലേക്ക് വളം കയറ്റി പോകുകയായിരുന്നു ലോറി. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം.
Next Story

