Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്തുനിന്ന്​...

മലപ്പുറത്തുനിന്ന്​ വീണ്ടും ആശ്വാസ വാർത്ത; രോഗം ഭേദമായ പൊന്മുണ്ടം സ്വദേശി നാളെ വീട്ടിലേക്ക് മടങ്ങും

text_fields
bookmark_border
മലപ്പുറത്തുനിന്ന്​ വീണ്ടും ആശ്വാസ വാർത്ത; രോഗം ഭേദമായ പൊന്മുണ്ടം സ്വദേശി നാളെ വീട്ടിലേക്ക് മടങ്ങും
cancel

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും. തിരൂര ്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന്​ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ സൊലേഷന്‍ വാര്‍ഡില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും. പൂർണ ആരോഗ്യവാനായാണ് ജില്ലയില്‍ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിടുന്നത്.

മാര്‍ച്ച് 28നാണ് ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നാണ് ഇയാള്‍ എത്തിയത്. ആരോഗ്യ വകുപ്പി​​െൻറ നിര്‍ദേശപ്രകാരം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ 23ന് പനി അനുഭവപ്പെട്ടു. തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തിരൂര്‍ ജില്ല ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി സാമ്പിള്‍ നല്‍കി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 28ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

ആരോഗ്യ വകു​​െൻറ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാള്‍ കൈകൊണ്ടത്. ചികിത്സയോടും നല്ല രീതിയില്‍ തന്നെ സഹകരിച്ചു. ആരോഗ്യ വകുപ്പി​​െൻറയും മറ്റു വകുപ്പുകളുടേയും നേതൃത്വത്തില്‍ ജില്ലയില്‍ തുടരുന്ന കൂട്ടായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഊർജം പകരുന്നതാണ് ഈ നേട്ടമെന്ന്​ ജില്ല കലക്​ടർ അറിയിച്ചു. കഴിഞ്ഞദിവസം വണ്ടൂർ സ്വദേശി രോഗം ഭേദമായി ആശുപത്രിയിൽനിന്ന്​ മടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - good news from malappuram
Next Story