Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി; ഇനി പ്രത്യാശയുടെ ഈസ്​റ്റർ

text_fields
bookmark_border
good friday
cancel

കോഴിക്കോട്: ക്രിസ്തുവി​ന്‍റെ പീഡാസഹനത്തിന്‍റെയും കുരിശ് മരണത്തിന്‍റെയും സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പീഡാനുഭവ ചരിത്രവായന, കയ്പുനീരു രുചിക്കൽ, കുരിശുചായ്ക്കൽ, പരിഹാര പ്രദക്ഷിണം എന്നിവ നടക്കും.

കുരിശു മരണത്തി​ന്‍റെ ഓർമകൾ പുതുക്കി കുരിശി​ന്‍റെ വഴി, പ്രദക്ഷിണം, കുരിശാരാധന, പ്രത്യേക തിരുകർമങ്ങൾ എന്നിവയും ദേവാലയങ്ങളിൽ ഉണ്ടാകും. കോവിഡ് മാർഗനിർദേശ പ്രകാരമായിരിക്കും ചടങ്ങുകൾ സംഘടിപ്പിക്കുക.

മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ ദുഃഖവെള്ളി ശുശ്രൂഷ നടന്നു.

ദുഃഖവെള്ളിയാഴ്ച വിശ്വാസികൾ പ്രാർഥന ഉപവാസ ദിനമായാണ് ആചരിക്കുന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Good Friday
Next Story