ടയർ പൊട്ടിയ ഗുഡ്സ് കരിയർ വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു
text_fieldsചെങ്ങന്നൂർ: ടയർ പൊട്ടിയ ഗുഡ്സ് കാരിയർ വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ശനിയാഴ്ച രാവിലെ 7.30ന് ചെങ്ങന്നൂർ-പന്ത ളം എം.സി റോഡിൽ മുളക്കുഴ, കാരയ്ക്കാട് പാറയ്ക്കൽ പെട്രോൾ പമ്പിന് മുൻപിലായിരുന്നു അപകടം. കോട്ടയം പേരൂരിൽ നിന്നും ഐസ്ക്രീം നിർമ്മാണത്തിനുള്ള പഴച്ചാറുകൾ നിറച്ച ടിന്നുകൾ കയറ്റി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പൂർണമായും തേയ്മാനം സംഭവിച്ചിരുന്ന മുൻ വശത്തെ ടയറുകളിലൊന്ന് പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന് ഇടതുവശത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത പോസ്റ്റിലിടിച്ച് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു. ഡ്രൈവർക്കും വാഹനത്തിനുള്ളിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
