പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു
text_fieldsപൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു. ആലുവ മണ്ഡലം വെൽഫെയർ പാർട്ടി തെരരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ വെച്ചായിരുന്നു അവർ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്കാണ് മെമ്പർഷിപ്പ് നൽകിയത്.
തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊമ്പിളൈ ഒരുമയുടെ േനതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സമരങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പരമ്പരാഗത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ച് തോട്ടം തൊഴിലാളികളായ സ്ത്രീകൾ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെയാണ് ഗോമതി ശ്രദ്ധ നേടിയത്.
2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ േബ്ലാക്ക് പഞ്ചായത്തിലേക്ക് നല്ലതണ്ണി ഡിവിഷനില്‍ നിന്ന് പൊമ്പിളൈ ഒരുമൈ സ്ഥാനാർഥിയായി മത്സരിച്ച ഗോമതി വിജയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

