Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിന്ദുവായ മൗദൂദിയാണ്​...

ഹിന്ദുവായ മൗദൂദിയാണ്​ ഗോൾവാൾക്കറെന്ന്​ എം. സ്വരാജ്​

text_fields
bookmark_border
Swaraj
cancel

തിരുവനന്തപുരം: ഹിന്ദുവായ മൗദൂദിയാണ്​ ഗോൾവാൾക്കറെന്ന്​ എം. സ്വരാജ്​ എം.എൽ.എ. മുസ്​ലിമായ ഗോൾവാൾക്കറാണ്​ മൗദൂദിയെന്ന്​ ഓർക്കണം.​ ഇത്​ രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതക്കും ജനാധിപത്യത്തിന​ും എതിരാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘ്​പരിവാറിനെ പോലെ തന്നെ പൗരത്വ ​േഭദഗതി നിയമത്തിൽ മറ്റൊരു നിറത്തിലുള്ള രാഷ്​ട്രീയം ഉയർത്തി പിടിച്ച്​ പ്രചരണം നടത്തുന്ന വിഭാഗമുണ്ടെന്നും അവരുടെ കൈയിലല്ല പൗരത്വ ഭേദഗതിക്കെതിരായ സമരം പോകേണ്ടതെന്നും ഇത്​ മതനിരപേക്ഷമായി സംഘടിപ്പിക്കേണ്ട സമരമാണെന്നും സ്വരാജ്​ പറഞ്ഞു​.

മത രാഷ്​ട്രവാദത്തെയാണ്​ എതിർക്കുന്നത്​. ആർ.എസ്​.എസ്​ മതരാഷ്​ട്രവാദം ഉയർത്തിയാലും ജമാ അത്തെ ഇസ്​ലാമി മതരാഷ്​ട്രവാദം ഉയർത്തിയാലും രണ്ടിനേയ​ും എതിർത്ത്​ മനുഷ്യ​​​​​​​െൻറ റിപ്പബ്ലിക്ക്​ ആണ്​ ഉണ്ടാവേണ്ടത്​ എന്ന്​ പറയാനുള്ള കരുത്ത്​ ഉണ്ടാവണം. മുസ്​ലിംകളെ തുടച്ചു നീക്കുന്നതിനാണ്​ പൗരത്വ ഭേദഗതി നിയമമെന്നാണ്​ ഇ​േപ്പാൾ വെളിപ്പെട്ടതെങ്കിലും അത്​ ഒരു മുസ്​ലിം പ്രശ്​നം മാത്രമല്ലെന്നും ഇന്ത്യയുടെ പ്രശ്​നമാണെന്നും സ്വരാജ്​ കൂട്ടിച്ചേർത്തു.

നാളെ ന്യുനപക്ഷങ്ങൾക്കും ദലിതുകൾക്കും വിയോജിപ്പുള്ളവർക്കുമെല്ലാം എതിരെ വരുന്ന ഭരണകൂട നീക്കത്തി​​​​​​​െൻറ തുടക്കമാണിത്​. കേന്ദ്രം ഭരിക്കുന്ന സംഘ്​പരിവാർ നമ്മുടെ മതേതര രാജ്യത്തെ മത രാഷ്​ട്രമാക്കി മാറ്റാനാണ്​ ശ്രമിക്കുന്നത്​. ആർ.എസ്​.എസി​​​​​​​െൻറ രാഷ്​ട്രീയം മൂടി വെക്കപ്പെട്ട ഒന്നല്ല. ആർ.എസ്​.എസി​​​​​​​െൻറ രണ്ടാമത്തെ സർസംഘ ചാലകായ ഗോൾവാൾക്കർ ആർ.എസ്​.എസ്​ പ്രത്യശ ശാസ്​ത്രവും രാഷ്​ട്രീയവും എഴുതി വച്ചപ്പോൾ വിചാര ധാരയിൽ 19, 20, 21 അധ്യായങ്ങളിൽ മുസ്​ലിംകളും ക്രിസ്​ത്യാനികളും കമ്മ്യൂണിസ്​റ്റുകാരും ഇന്ത്യയുടെ ശത്രുക്കളാണെന്നും രാജ്യത്തിന്​ ഭീഷണിയാണെന്നും ഇവരെ തുടച്ചു നീക്കണമെന്നും​ പറഞ്ഞു വെച്ചിട്ടു​ണ്ട്​. ഈ ഹിംസാത്മകമായ ആശയത്തെയാണ്​ ആർ.എസ്​.എസ്​ അന്നു മുതൽ മുമ്പോട്​ വെച്ചിട്ടുളളതെന്നും സ്വരാജ്​ പറഞ്ഞു.

രാജ്യത്തെ മതരാഷ്​ട്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ്​ ബി.ജെ.പി പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത്​. പൗരത്വത്തി​​​​​​​െൻറ മാനദണ്ഡം മതമായി മാറിയാൽ മതനിരപേക്ഷത മരിക്കുന്നു എന്നാണ്​ അതിനർഥം. പച്ചക്കള്ളത്തി​​​​​​​െൻറ പ്രതലത്തിലല്ലാതെ സംഘ്​പരിവാർ രാഷ്​ട്രീയത്തിന്​ നിവർന്നു നിൽക്കാനാവില്ല എന്നതാണ്​ യാഥാർഥ്യം.

ഒരു വിഭാഗത്തെ ബോധപൂർവം രാജ്യത്തു നിന്ന്​ ആട്ടിയോടിക്കാനും തടങ്കൽ പാളയത്തിലാക്കുന്നതിനുമായി കൊണ്ടു വന്നതാണ്​ പൗരത്വ ഭേദഗതി നിയമം. ഇന്ത്യയുടെ പ്രഥമ പൗരനായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദി​​​​​​​​െൻറ കുടുംബവും കാർഗിലിൽ അതിർത്തി കാത്തതിന്​ പ്രസിഡൻറി​​​​​​​െൻറ മെഡൽ വാങ്ങിയ മുഹമ്മദ്​ സനാവുല്ല ഖാനും എങ്ങനെ ഇന്ത്യൻ പൗരനല്ലാതായി മാറിയെന്നും ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവ​ും കൂട്ടി വായിക്കുമ്പോഴാണ്​ ചിത്രം മനസ്സിലാവുകയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m swarajCAA kerala assemblymaududigolwalkar
News Summary - golwalker is hindu moududi-kerala news
Next Story