സ്വർണക്കടത്തിൽ തീവ്രവാദബന്ധം സ്ഥാപിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി
text_fieldsസ്വപ്‌ന സുരേഷ്, സരിത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ എന്ത് തെളിവാണുള്ളതെന്ന് എന്‍.ഐ.എയോട് കോടതി. 90 ദിവസം അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താനായില്ലേ എന്നും പ്രത്യേക കോടതി ജഡ്ജി കൃഷ്ണകുമാർ എൻ.ഐ.എയോട് ചോദിച്ചു. എട്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണിതെന്ന് എന്‍.ഐ.എ കോടതിയില്‍ ആവര്‍ത്തിച്ചു. പ്രതികൾ ഉയർന്ന സാമ്പത്തിക നിലയിൽ ഉള്ളവരാണെന്നും പണം സമ്പാദിക്കാൻ വേണ്ടിയല്ല ഇവർ കള്ളക്കടത്ത് നടത്തിയതെന്നും എൻ.ഐ.എക്ക് വേണ്ടി ഹാജരായ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ വാദിച്ചു.
കള്ളക്കടത്തില്‍ യു.എ.പി.എ ആണോ പ്രതിവിധിയെന്നും കോടതി ചോദിച്ചു. കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ഏതെങ്കിലും തരത്തില്‍ ഈ പ്രതികള്‍ തീവ്രവാദത്തിന് വേണ്ടി ഉപയോഗിച്ചു എന്നതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.
നേരത്തെയും സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.പി.എ എങ്ങനെ നിലനില്‍ക്കുമെന്നും നികുതി വെട്ടിപ്പല്ലേയെന്നും സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

