Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാർബർ ടെർമിനലിൽ ഗോൾഡൻ...

ഹാർബർ ടെർമിനലിൽ ഗോൾഡൻ ചാരിയറ്റ് ട്രെയിനെത്തി

text_fields
bookmark_border
ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ് ട്രെ​യി​ൻ
cancel
camera_alt

ഹാ​ർ​ബ​ർ ടെ​ർ​മി​ന​ലി​ൽ എ​ത്തി​യ ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ് ട്രെ​യി​ൻ

മട്ടാഞ്ചേരി: ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റ് കൊച്ചി ഹാർബർ ടെർമിനലിലെത്തി. നാല് വർഷത്തിനുശേഷമാണ് ഹാർബർ ടെർമിനലിൽ ട്രെയിനെത്തുന്നത്. ട്രെയിനിൽ എത്തിയ യാത്രക്കാർ സമീപ പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു.

ആഡംബരത്തിന്‍റെ അവസാന വാക്ക് എന്നാണ് ഈ ട്രെയിനിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ രണ്ട് സർക്യൂട്ടുകളിൽ ആറുദിവസത്തെ യാത്രയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രൈഡ് ഓഫ് കർണാടക, ജ്യുവൽ ഓഫ് സൗത്ത് ഇന്ത്യ എന്നാണ് രണ്ട് യാത്രക്ക് പേരിട്ടിരിക്കുന്നത്. ഒരാൾക്ക് ഒരു രാത്രിക്ക് 74,892 രൂപ വരും. ആറ് രാത്രികൾക്ക് 3,74,460 രൂപ.രണ്ടാൾക്ക് ഒരു ദിവസത്തെ ചാർജ് 56,248 രൂപ. ആറു രാത്രികൾക്ക് കൂടി 2,81,240 രൂപ നൽകണം. ട്രെയിൻ വെള്ളിയാഴ്ച ടെർമിനലിൽനിന്ന് തിരിക്കും.

Show Full Article
TAGS:Golden Chariot train Kochi Harbor Terminal 
News Summary - Golden Chariot train arrived at Harbor Terminal
Next Story